ഐ.പി.എല്ലില്‍ നാളെ (ബുധന്‍) നടക്കാനിരിക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. നിര്‍ണായകമായ മത്സരത്തില്‍ ആരാവും പ്ലേ ഓഫില്‍ സ്ഥാനം പിടിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ജീവന്‍ മരണ പോരാട്ടത്തില്‍ വിജയം മാത്രമാണ് ഇരുവരും ലക്ഷ്യമിടുന്നത്.
നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ. അതേസമയം 12 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ദല്‍ഹി.
മുംബൈ ഇന്ത്യന്‍സിന്റെ അവസാന ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന് ശേഷം ദേശീയ ചുമതലകള്‍ക്കായി പോകാനിരിക്കുന്ന വില്‍ ജാക്‌സ്, റയാന്‍ റിക്കിള്‍ട്ടണ്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ക്ക് പകരക്കാരായി ജോണി ബെയര്‍സ്റ്റോ, റിച്ചാര്‍ഡ് ഗ്ലീസണ്‍, ചരിത് അസലങ്ക എന്നിവരെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്.
ജാക്‌സിന് പകരക്കാരനായി ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയെ 5.25 കോടി രൂപയ്ക്കാണ് മുംബൈ ഒപ്പുവെച്ചത്. റയാന്‍ റിക്കിള്‍ട്ടണിന് പകരക്കാരനായി ഇംഗ്ലീഷ് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണും (ഒരു കോടി രൂപ റിസര്‍വ് വിലയ്ക്ക്) കോര്‍ബിന്‍ ബോഷിന് പകരക്കാരനായി ചരിത അസലങ്കയും (75 ലക്ഷം രൂപ റിസര്‍വ് വിലയ്ക്ക്) ടീമിലെത്തും. മുംബൈ യോഗ്യത നേടിയാല്‍, പ്ലേ ഓഫ് ഘട്ടം മുതല്‍ മൂന്ന് താരങ്ങളും മുംബൈക്ക് വേണ്ടി കളിക്കും.
ടി-20യില്‍ 210 ഇന്നിങ്‌സില്‍ നിന്ന് 5385 റണ്‍സാണ് താരം അടിച്ചെടുത്തത്. മാത്രമല്ല നാല് സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും താരം ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനും ഹൈദരാബാദിനും വേണ്ടി താം കളിച്ചിട്ടുണ്ട്.
അതേസമയം ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണ്‍ 112 ഇന്നിങ്‌സില്‍ നിന്ന് 129 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മാത്രമല്ല ഐ.പി.എല്ലില്‍ മുമ്പ് ചെന്നൈക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. മുംബൈ ഒപ്പിട്ട ലങ്കന്‍ ബാറ്റിങ് ഓള്‍ റൗണ്ടര്‍ ചരിത് അസലങ്ക 133 ഇന്നിങ്‌സില്‍ നിന്ന് 2767 റണ്‍സാണ് അടിച്ചിട്ടത്. 42 ഇന്നിങ്‌സില്‍ നിന്ന് 27 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
Content Highlight: IPL 2025: Mumbai Indians sign Jonny Bairstow, Richard Gleeson and Charith Asalanka