| Sunday, 29th March 2026, 6:25 pm

നാണക്കേടിന്റെ മുള്‍ക്കിരീടം അഴിച്ച് വെക്കാന്‍ മുംബൈ; ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ?!

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഇന്ന് മാര്‍ച്ച് 29ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

സീസണിലെ ആദ്യ മത്സരത്തിനായി മുംബൈ ഇറങ്ങുമ്പോള്‍ ടീമിന്റെ ആരാധകര്‍ക്ക് നെഞ്ചിടിപ്പ് ഏറെയാണ്. ടൂര്‍ണമെന്റില്‍ അഞ്ച് കപ്പുണ്ടെങ്കിലും ദില്‍ സേ ആര്‍മിയുടെ ഓപ്പണിങ് മാച്ചിലെ ട്രാക്ക് റെക്കോഡ് തന്നെയാണ് അതിന് കാരണം. ഐ.പി.എല്ലിലെ 18 സീസണുകളില്‍ വെറും നാല് തവണ മാത്രമാണ് മുംബൈ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയിച്ചിട്ടുളളത്.

മുംബൈ ഇന്ത്യൻസ്.

ബാക്കി 14 സീസണുകളിലും മുംബൈ ടൂര്‍ണമെന്റ് ആരംഭിച്ചിട്ടുള്ളത് ആദ്യ മത്സരം പരാജയപ്പെട്ടാണ്. ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോല്‍വി വഴങ്ങിയായിരുന്നു ടീം സീസണ്‍ തുടങ്ങിയത്.

എന്നാല്‍, അടുത്ത ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയിച്ച മുംബൈ 2012വരെ ഇത് ആവര്‍ത്തിച്ചു. 2010ല്‍ രാജസ്ഥാന്‍ റോയല്‍സും 2011ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സുമാണ് ടീമിന് മുന്നില്‍ മുട്ടുകുത്തിയത്.

തൊട്ടടുത്ത സീസണില്‍ ഓപ്പണിങ് മാച്ചില്‍ ചെന്നൈയെ തോല്‍പ്പിച്ച മുംബൈ പിന്നീട് ഒരിക്കലും ആദ്യ മത്സരം വിജയിച്ചിട്ടില്ല. അതായത് കഴിഞ്ഞ 13 സീസണുകളിലും ആദ്യ മത്സരങ്ങളില്‍ ‘ദൈവത്തിന്റെ പോരാളികള്‍ക്ക്’ കണ്ണീരായിരുന്നു വിധി.

മുംബൈ ഇന്ത്യൻസ്.

2013ല്‍ തുടങ്ങിയ ഈ സ്ട്രീക്ക് ഇത്തവണയെങ്കിലും അവസാനിപ്പിക്കാന്‍ മുംബൈയ്ക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹര്‍ദിക്കിന്റെ കീഴിലിറങ്ങുന്ന ടീം ഈ നാണക്കേട് മാറ്റുമെന്നാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ.

ആദ്യ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ്

2008 v റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2009 v ചെന്നൈ സൂപ്പര്‍ കിങ്സ് (ജയം)

2010 v രാജസ്ഥാന്‍ റോയല്‍സ് (ജയം)

2011 v ദല്‍ഹി ഡെയര്‍ഡെവിള്‍സ് (ജയം)

2012 v ചെന്നൈ സൂപ്പര്‍ കിങ്സ് (ജയം)

2013 v റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2014 v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (തോല്‍വി)

2015 v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (തോല്‍വി)

2016 v റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് (തോല്‍വി)

2017 v റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് (തോല്‍വി)

2018 v ചെന്നൈ സൂപ്പര്‍ കിങ്സ് (തോല്‍വി)

2019 v ദല്‍ഹി ക്യാപിറ്റല്‍സ് (തോല്‍വി)

2020 v ചെന്നൈ സൂപ്പര്‍ കിങ്സ് (തോല്‍വി)

2021 v റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2022 v ദല്‍ഹി ക്യാപിറ്റല്‍സ് (തോല്‍വി)

2023 v റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (തോല്‍വി)

2024 v ഗുജറാത്ത് ടൈറ്റന്‍സ് (തോല്‍വി)

2025 v ചെന്നൈ സൂപ്പര്‍ കിങ്സ് (തോല്‍വി)

Content Highlight: Mumbai Indians didn’t won their first match of the season since IPL 2012

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more