| Friday, 3rd April 2020, 10:48 am

ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്ക് കൊവിഡ് 19

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്ക് കൊവിഡ് 19. ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് കേസാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡോക്ടറും കുടുംബവും താമസിച്ചിരുന്ന കെട്ടിടം അടച്ചുപൂട്ടുകയും കുടുംബാംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും.

ധാരാവിയിലെ ക്ലിനിക്കില്‍ കൂടാതെ സ്വകാര്യ ആശുപത്രിയില്‍ സര്‍ജനായും ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. ഡോക്ടറുടെ യാത്രാവിവരങ്ങളും ഇടപഴകിയ വ്യക്തികളെയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി ബ്രഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ 56 കാരന്‍ കൊവിഡ് 19 ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ പ്രദേശത്ത് തൂപ്പുജോലി ചെയ്തിരുന്ന വേര്‍ളി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ധാരാവി പ്രദേശത്തെ 2500 ഓളം പേരെ നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് എട്ടു ഡോക്ടര്‍മാരാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more