| Tuesday, 4th June 2019, 9:00 am

ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു; ലോകകപ്പില്‍ കോഹ്‌ലിയ്ക്കും ടീം ഇന്ത്യയ്ക്കും പിന്തുണയുമായി തോമസ് മുള്ളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിനും നായകന്‍ വിരാട് കോഹ്‌ലിയ്ക്കും പിന്തുണയുമായി ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം തോമസ് മുള്ളര്‍. ട്വിറ്റര്‍ പേജിലാണ് താരം ടീം ഇന്ത്യയ്ക്ക് തംസ് അപ് നല്‍കിയിരിക്കുന്നത്.

ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിനെ കോഹ്‌ലി മുമ്പ് പല തവണ പിന്തുണച്ചിട്ടുണ്ടെന്ന് തോമസ് മുള്ളര്‍ ട്വീറ്റില്‍ പറഞ്ഞു. ഇന്ത്യയുടെ നീലനിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് കയ്യില്‍ ഒരു ബാറ്റുമേന്തി നില്‍ക്കുന്ന തന്റെ ചിത്രവും മുള്ളര്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ജര്‍മനി ചിയേഴ്‌സ് ഫോര്‍ ഇന്ത്യ എന്ന ഹാഷ്ടാഗും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യന്‍ ടീമിന് പിന്തുണ നല്‍കുന്ന മൂന്നാമത്തെ ലോക ഫുട്‌ബോള്‍ താരമാണ് തോമസ് മുള്ളര്‍. നേരത്തെ ബ്രസീല്‍ താരം ഡേവിഡ് ലൂയിസും ഇംഗ്ലണ്ട് നായകന്‍ ഹാരി കെയിനും ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയിരുന്നു.

ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ കോഹ്‌ലിയെ കണ്ട കെയ്ന്‍ ആശംസയര്‍പ്പിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more