ഒരിക്കല്‍ മുല്ലക്ക് കുറച്ച് പണം കടമായി ആവശ്യം വന്നു. വായ്പക്കായി മുല്ല അടുത്തുള്ള പണക്കാരന്റെ വീട്ടില്‍ ചെന്നു. ഉമ്മറത്ത് നിന്ന വേലക്കാരനോട് മുല്ല വന്ന കാര്യം പറഞ്ഞു.
അകത്തേക്ക് പോയ വേലക്കാരന്‍ കുറച്ച് സമയത്തിന് ശേഷം തിരിച്ചു വന്നു. “യജമാനന്‍ ഇവിടെയില്ല” എന്ന് പറഞ്ഞു.
തന്റെ പ്രതികരണമറിയാന്‍ ആകാംക്ഷയോടെ ജനാലക്ക് പുറത്തേക്ക് തലയിട്ട് നോക്കുന്ന ഗൃഹനാഥനെ മുല്ല കണ്ടു.
മുല്ല വേലക്കാരനോട് പറഞ്ഞു: യജമാനനോട് നീ ഒരു കാര്യം പറയണം; ” പുറത്ത് പോകുമ്പോള്‍ തല കൂടി കൊണ്ട് പോയില്ലെങ്കില്‍ തല മറ്റാരെങ്കിലും കൊണ്ട് പോകും”.