| Saturday, 19th July 2014, 1:25 pm

ലഖ്‌നൗ ബലാത്സംഗം: എല്ലാ പീഡനങ്ങളും ചെറുക്കാനാവില്ല; മുലായം സിങ്ങിന്റെ വിവാദ പ്രസ്താവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ക്രൂരമായ കൂട്ടബലാത്സംഗം നടന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ വിവാദ പ്രസ്താവനയുമായി വീണ്ടും മുലായം സിങ് യാദവ്. എല്ലാ കുറ്റകൃത്യങ്ങളും തടയാനാവില്ല എന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന്റെ ഏറ്റവും പുതിയ ഞെട്ടിക്കുന്ന പ്രസ്താവന. സംസ്ഥാനത്ത് പീഡനങ്ങള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍ പ്രദേശിലെ ജനസംഖ്യ 21 കോടിയാണ്; എല്ലാ കുറ്റകൃത്യങ്ങളും തടയാനാവില്ല; കുറ്റകൃത്യങ്ങള്‍ നടന്നാല്‍ പോലീസ് അന്വേഷിക്കും; അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നതിനുപകരം സര്‍ക്കാരിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് മുലയംസിങ് ഇതിലൂടെ നടത്തുന്നത്.

മാധ്യമങ്ങള്‍ സര്‍ക്കാരിനെ കരിതേച്ചുകാണിക്കുകയാണെന്നും എന്നാല്‍ ഏറ്റവും കുറച്ചുമാത്രം പീഡനങ്ങള്‍ നടക്കുന്ന ഏതെങ്കിലും സംസ്ഥാനമുണ്ടെങ്കില്‍ അത് യു.പി. മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനം യു.പി.യുടെ മാത്രം പ്രവണതയല്ല മറിച്ച് രാജ്യത്ത് മൊത്തത്തില്‍ ഈ പ്രവണത കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ 2012ല്‍ 1963 പേരാണ് പീഡനത്തിനിരയായതെങ്കില്‍ 2013ല്‍ അത് 3050 ആയി ഉയര്‍ന്നു എന്ന് രാജ്യസഭയില്‍ ആഭ്യന്തരകാര്യമന്ത്രികിരെണ്‍ റിജിജു റിപ്പോര്‍ട്ട് വെച്ചിരുന്നു. പീഡനങ്ങളില്‍ 55 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഈ കണക്കുകളെ അവഗണിച്ചുകൊണ്ടാണ് മുലായം സിങ്ങിന്റെ പ്രസ്താവന.

[]25 വയസ്സുള്ള വിധവയെ പ്രൈമറി സ്‌കൂളില്‍ ബലാത്സംഗം ചെയ്ത് ചുട്ടുകൊല്ലുകയായിരുന്നു. വ്യാഴാഴ്ച്ച മോഹന്‍ലാല്‍ ഗഞ്ജ് മേഖലയിലെ ബല്‍സിങ് ഖേദ ഗ്രാമത്തിലായിരുന്നു സംഭവം. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് ബലാത്സംഗത്തിനിരയായ വിധവ.

പരിശോധനയില്‍ 12 മുറിവുകള്‍ കണ്ടെത്തിയിരുന്നു. രഹസ്യഭാഗങ്ങളില്‍ ആക്രമണം നടത്തിയതായും തെളിഞ്ഞിരുന്നു. യോനിയിലും മലദ്വാരത്തിലും തടിക്കഷ്ണങ്ങള്‍ കുത്തിക്കയറ്റിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ ബലാത്സംഗം.

Latest Stories

We use cookies to give you the best possible experience. Learn more