| Wednesday, 2nd October 2013, 3:56 pm

മുലായം സിങ് യാദവ് തന്നെ കൊല്ലുമെന്ന് ബേനി പ്രസാദ് വര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]യു.പി: ഉത്തര്‍പ്രദേശിലെ കലാപങ്ങളില്‍ മുലായം സിങ്ങിനെ വിമര്‍ശിക്കുന്ന തന്നെ മുലായം കൊന്നുകളയുമെന്ന് കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ. മുലായം സിങ്ങിനെതിരെ സംസാരിക്കുന്ന ഒരേയൊരു കോണ്‍ഗ്രസ് നേതാവാണ് താനെന്നും ബേനി പ്രസാദ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കലാപങ്ങളില്‍ കേന്ദ്രം ഇടപെടണമെന്നും ബേനി പ്രസാദ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കലാപങ്ങള്‍ എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള സന്ധി പ്രകാരമാണ്.

യു.പി കത്തുകയാണ്. ബി.ജെ.പിയും എസ്.പിയും കൈകോര്‍ത്താണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. മുലായം സിങ് എപ്പോള്‍ വേണമെങ്കിലും എന്നെ കൊല്ലും. കാരണം കോണ്‍ഗ്രസിലെ മറ്റൊരു നേതാവും അദ്ദേഹത്തിനെതിരെ സംസാരിക്കുന്നില്ല. ബേനി പ്രസാദ് പറയുന്നു.

നേരത്തേയും മുലായം സിങ്ങിനെതിരെ ബേനി പ്രസാദ് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുലായം സിങ് യാദവ് പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് നടക്കുകയാണെന്നായിരുന്നു ബേനിയുടെ ആദ്യ  പരാമര്‍ശം.

പ്രധാനമന്ത്രി പദവി പോയിട്ട് പ്രധാനമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരനാകാനുള്ള യോഗ്യത പോലും മുലായത്തിനില്ലെന്നും ബേനി വിമര്‍ശിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more