| Wednesday, 16th October 2019, 11:15 pm

മുക്കം, വെട്ടത്തൂര്‍ യത്തീംഖാനയിലേക്ക് കുട്ടികളെത്തിയത് വിദ്യാഭ്യാസത്തിന്; കുട്ടികടത്തല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടികടത്തല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2014 ല്‍ 455 കൂട്ടികളെ എത്തിച്ചതു സംബന്ധിച്ച് കേസിലാണ് സി.ബി.ഐ റിപ്പോര്‍ട്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയിലായിരുന്നു സി.ബി.ഐ അന്വേഷണം.

ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍ യത്തീംഖാനകളിലേക്ക് 455 കുട്ടികളെ വിദ്യാഭ്യാസത്തിനായി കുട്ടികളെ കൊണ്ടുവന്നത്. യത്തീംഖാനയില്‍ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ല. സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികളെത്തിയതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാലക്കാട് റെയില്‍വേ പൊലീസായിരുന്നു യത്തീംഖാനകള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട കേസായതിനാല്‍ ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

സാമൂഹിക നീതി വകുപ്പ് കേരളത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കട്ടി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ,യത്തീംഖാനകള്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കേസ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കുട്ടികടത്തല്ലെന്ന് കാണിച്ച് നേരത്തെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more