റീ റിലീസ് ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടുന്ന കാഴ്ച സമീപകാലത്ത് പതിവുള്ളതാണ്. മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈയെ വന്‍ ആവേശത്തോടെ സ്വീകരിച്ചതിന് പിന്നാലെ താരത്തിന്റെ തന്നെ രാവണപ്രഭുവും സുരേഷ് ഗോപിയുടെ സമ്മര്‍ ഇന്‍ ബത്‌ലഹേമും തിയേറ്ററുകളിലേക്കെത്തിയിരുന്നു. 4k റീമാസ്റ്റര്‍ ചെയ്ത് ചിത്രത്തിന്റെ ക്വാളിറ്റി വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തിച്ചിരുന്നത്. പിന്നാലെ പുറത്തിറങ്ങിയ അല്ലു അര്‍ജുന്റെ ഹാപ്പി ബി ഹാപ്പിയും പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ആഘോഷമാക്കിയിരുന്നു.
തേന്മാവിന്‍ കൊമ്പത്ത്. Photo: X.com
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് 32 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരുന്നു. മലയാളത്തിലെ എവര്‍ ഗ്രീന്‍ റൊമാന്റിക് ചിത്രങ്ങളിലൊന്നായ തേന്മാവിന്‍ കൊമ്പത്തിന് രണ്ടാം വരവിലും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പുതിയ തലമുറയിലെ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയദര്‍ശന്റെ ഫ്രെയ്മുകള്‍ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്.
റീ റിലീസുകള്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പഴയ ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നതിനെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
തേന്മാവിന്‍ കൊമ്പത്ത്. Photo: X.com
‘റീ റിലീസിനെ കുറിച്ച് ആദ്യമായിട്ട് എനിക്ക് അറിയേണ്ടത് ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് എന്തെങ്കിലും കാശ് കിട്ടുമോ എന്നാണ്. നമുക്ക് ഒന്നും കിട്ടില്ലേല്‍ എന്തിനാണ് റീ റിലീസ്. അതിനെക്കൊണ്ട് അവര്‍ക്ക് എന്തെങ്കിലും കിട്ടുമെന്നല്ലാതെ നമുക്ക് ഗുണമൊന്നുമില്ല. എന്റെ ചിത്രങ്ങളൊക്കെ ആവശ്യത്തിന് ഓടിക്കഴിഞ്ഞു. ഇനി നമ്മള്‍ അതിന് പൈസ മുടക്കേണ്ട കാര്യമില്ല,’ മുകേഷ് പറഞ്ഞു.
Content Highlight: Mukesh talks about re release movies