ഇന്ത്യന്‍ ടി – 20 ടീമിനെ ചുറ്റിപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. അതില്‍ തന്നെ ഏറെ ഉയര്‍ന്ന കേള്‍ക്കുന്ന പേരാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ടി – 20യില്‍ താരത്തിന് തുടര്‍ച്ചായി വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാത്തതാണ് ഇതിനൊരു കാരണം.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ ഗില്‍ അമ്പേ പരാജയമായപ്പോള്‍ മൂന്നാം മത്സരത്തില്‍ 28 പന്തില്‍ 28 റണ്‍സാണ് എടുത്തത്. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ താരത്തെ ടീമില്‍ നിന്ന് മാറ്റണമെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ താരത്തിനെ കുറിച്ച് സംസാരിക്കുകായാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
മുഹമ്മദ് കൈഫ്. Photo: Mohammed Kafi/facebook.com
ശുഭ്മന്‍ ഗില്ലിന്റെ ഒഴിവാക്കുക വാക്ക് എന്ന ഉപയോഗിക്കുന്നതിന് പകരം താരത്തിന് ബ്രേക്ക് നല്‍കുകയാണ് എന്ന് പറയാമെന്നും പറഞ്ഞു. മറ്റൊരു താരത്തെ ബാക്കി രണ്ട് മത്സരങ്ങളിലെങ്കിലും ഉപയോഗിക്കണമെന്നും സഞ്ജു സാംസണിനെ പോലുള്ള താരങ്ങള്‍ തനിക് രണ്ട് ഒന്നോ രണ്ടോ മോശം ഇന്നിങ്സുകള്‍ക്ക് ശേഷം അവസരം നഷ്ടപ്പെട്ടുവെന്ന് കരുതിയേക്കാമെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
‘കാര്യങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ ഒഴിവാക്കുക എന്ന വാക്ക് ഗില്ലിന്റെ കാര്യത്തില്‍ ഉപയോഗിക്കരുത്. പകരം, അവന് ഒരു ബ്രേക്ക് നല്‍കുന്നുവെന്നോ അല്ലെങ്കില്‍ മറ്റൊരു കളിക്കാരനെ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നോ പറയാം.
എന്നാല്‍, അടുത്ത രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ഒരു പുതിയ കളിക്കാരനെ ഉള്‍പ്പെടുത്തണം. ആരാണോ ആ കളിക്കാരന്‍, മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയും അവകാശവുമുണ്ട്. ‘ഗില്‍ ഒരുപാടായി കളിക്കുന്നു, എനിക്ക് 2-3 മോശം ഇന്നിങ്സുകള്‍ക്ക് ശേഷം സ്ഥാനം നഷ്ടപ്പെട്ടു’ എന്ന് ആ കളിക്കാരന്‍ തീര്‍ച്ചയായും ചിന്തിക്കുന്നുണ്ടാകും. അത് സഞ്ജു സാംസണ്‍ ആണ്,’ കൈഫ് പറഞ്ഞു.
ശുഭ്മന്‍ ഗില്‍. Photo: Bullan Yadav/x.com
ചില താരങ്ങളെ എക്‌സ് ഫാക്ടറായി പരിഗണിക്കാറുണ്ടെന്നും അത്തരം താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടി വന്നേക്കാമെന്നും കൈഫ് പറഞ്ഞു. എന്നാല്‍, ഗില്ലിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. താരത്തിന്റെ ഫോമിനെ കുറിച്ചും മാറ്റി നിര്‍ത്തേണ്ടതിനെ കുറിച്ചും നമ്മള്‍ ഇത് മുമ്പേ സംസാരിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Muhammed Kaif says the time has come’ to give Shubman Gill a break from T20Is