ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആതിഥേയര്‍ കൈവിട്ടിരുന്നു. സ്വന്തം മണ്ണില്‍ കിവീസിനോട് ആദ്യമായി തോല്‍ക്കുന്നുവെന്ന നാണക്കേട് കൂടിയാണ് ഇന്ത്യന്‍ സംഘം തങ്ങളുടെ പേരില്‍ ചാര്‍ത്തിയത്. അതാകട്ടെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ശേഷമാണ് എന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം.
അവസാന മത്സരത്തിലെ ബാറ്റിങ് തകര്‍ച്ചക്കൊപ്പം ബൗളര്‍മാര്‍ നിറം മങ്ങിയത് കൂടിയാണ് ഇന്ത്യയ്ക്ക് വിനയായത്. അവസാന മത്സരത്തിലെല്ലാം കിവി താരങ്ങളുടെ കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ഇന്ത്യ പാടുപെട്ടിരുന്നു.
പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ പേസര്‍മാരെല്ലാം കൂടി വീഴ്ത്തിയത് 15 വിക്കറ്റുകളാണ്. 94.3 ഓവറുകള്‍ എറിഞ്ഞാണ് താരങ്ങള്‍ ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഈ പരമ്പരയിലെ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനത്തോടെ മുഹമ്മദ് ഷമി വീണ്ടും ചര്‍ച്ചയിലേക്ക് വരികയാണ്. അതിന് കാരണം താരത്തിന് ന്യൂസിലാന്റിന് എതിരെയുള്ള സ്റ്റാറ്റ്‌സാണ്.
മുഹമ്മദ് ഷമി. Photo: Deeeep/x.com
കിവീസിനെതിരെയുള്ള ഷമിയുടെ അവസാന മൂന്ന് മത്സരങ്ങള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ താരത്തിന്റെ മികവ് നമുക്ക് മനസിലാവും. താരം ഈ മൂന്ന് മത്സരങ്ങളില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. താരം 2023 ഒക്ടോബറില്‍ കിവീസിനെ നേരിട്ടപ്പോള്‍ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.
പിന്നീട് ഷമി ബ്ലാക്ക് ക്യാപ്സിനെ നേരിട്ടത് അതേ വർഷം നവംബറിലാണ്. അതിലാകട്ടെ താരം ഏഴ് വിക്കറ്റുകളും പിഴുതു. അതിന് ശേഷം താരം പന്തെറിഞ്ഞത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫിയിലാണ്. ടൂര്‍ണമെന്റില്‍ രണ്ട് തവണയാണ് കിവികളെ ഇന്ത്യന്‍ സംഘം നേരിട്ടത്. അതിലെ ആദ്യ മത്സരത്തില്‍ താരത്തിന് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ലെങ്കിലും ഫൈനലില്‍ ഷമി ഒരു വിക്കറ്റ് സ്വന്തം അക്കൗണ്ടിലെത്തിച്ചു.
മുഹമ്മദ് ഷമി. Photo: Rajasthan Royals/x.com
ആ മത്സരമായിരുന്നു നീല കുപ്പായത്തില്‍ ഷമിയുടെ അവസാന ഏകദിനം. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും താരത്തിന് അവസരം നിഷേധിച്ചു. പല മുന്‍ താരങ്ങളും ആരാധകരും മുറവിളികൂട്ടിയിട്ടും ഫാസ്റ്റ് ബൗളര്‍ പടിക്ക് പുറത്ത് തന്നെയാണ്.
അതിന് കാരണമായി പറയുന്നതാകട്ടെ ഷമിയ്ക്ക് ഫിറ്റ്‌നസില്ലെന്നതാണ്. എന്നാൽ, ഇതേ ഷമി തന്നെയാണ് രഞ്ജി ട്രോഫിയിലും വിജയ് ഹസാരെയിലുമെല്ലാം തിളങ്ങുന്നത്. ഇങ്ങനെ കിവീസിനെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് ഇന്ത്യ മറ്റൊരു ഉറച്ച കോട്ട കൂടി കൈവിടുന്നത് എന്നതാണ് ശ്രദ്ധേയം.
Content Highlight: Muhammed Shami has good track record against New Zealand in ODI