| Saturday, 17th October 2026, 9:13 pm

ഇന്നത്തെ മത്സരത്തില്‍ അദ്ദേഹത്തിന് അല്‍പം പരിഭ്രമം തോന്നിയേക്കാം; സൂപ്പര്‍ താരത്തെക്കുറിച്ച് കൈഫ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ സര്‍പ്രൈസ് എന്‍ട്രി ആയിട്ടാണ് സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ എത്തിയത്. നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഭുവി ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

നേരത്തെ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഭുവനേശ്വറിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വിന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ അര്‍ഷിദീപ് സിങ്ങിന് പകരമാണ് ഭുവി കളത്തിലിറങ്ങുന്നത്.

വിന്‍ഡീസിനെതിരായ മത്സരത്തിന് മുന്നോടിയായി ഭുവനേശ്വര്‍ കുമാറിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയെ കുറിച്ചായിരിക്കും അദ്ദേഹം ചിന്തിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം എത്രത്തോളം തയ്യാറായിട്ടുണ്ടെന്ന് തനിക്കറിയില്ലെന്നും കൈഫ് പറഞ്ഞു.

ഇന്നത്തെ മത്സരത്തില്‍ അദ്ദേഹത്തിന് അല്‍പം പരിഭ്രമം തോന്നിയേക്കാം എന്നും പക്ഷേ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് എല്ലാ സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുമെന്ന് താന്‍ കരുതുന്നുവെന്നും കൈഫ് പറഞ്ഞു.

‘ന്യൂസിലാന്‍ഡ് പരമ്പരയെക്കുറിച്ചായിരിക്കും ഭുവനേശ്വര്‍ കുമാര്‍ ചിന്തിച്ചുകൊണ്ടിരുന്നത്. കുടുംബത്തോടൊപ്പം അവധിയിലായിരുന്ന അദ്ദേഹത്തിന് പെട്ടന്ന് ഇത്തരമൊരു ടീമിലേക്കുള്ള വിളി

‘ന്യൂസിലാന്‍ഡ് പരമ്പരയെക്കുറിച്ചായിരിക്കും ഭുവനേശ്വര്‍ കുമാര്‍ ചിന്തിച്ചുകൊണ്ടിരുന്നത്. കുടുംബത്തോടൊപ്പം അവധിയിലായിരുന്ന അദ്ദേഹത്തിന് പെട്ടന്ന് ഇത്തരമൊരു ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരിക്കില്ല.

അതിനാല്‍, അദ്ദേഹം എത്രത്തോളം തയ്യാറായിട്ടുണ്ടെന്ന് എനിക്കറിയില്ല. ഇന്നത്തെ മത്സരത്തില്‍ കളിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് അല്‍പ്പം പരിഭ്രമം തോന്നിയേക്കാം. എന്നാല്‍, അദ്ദേഹത്തിന് വളരെയധികം അനുഭവസമ്പത്തുള്ളതിനാല്‍ ഈ സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.

പന്ത് സ്വിങ് ചെയ്യിക്കാനോ മറ്റോ അദ്ദേഹത്തിന് കഴിയില്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍, നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യന്‍ ജേഴ്‌സി അണിയുമ്പോള്‍ അദ്ദേഹത്തിന് അനുഭവപ്പെടുന്ന വികാരം മറ്റൊന്നായിരിക്കും.

ആ സമ്മര്‍ദവും വ്യത്യസ്തമായിരിക്കും. കാരണം, ഇത് ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന പരമ്പരയാണ്. അതോടൊപ്പം, പരമ്പരയുടെ വിജയിയെ തീരുമാനിക്കുന്ന നിര്‍ണായക മത്സരവുമാണിത്,’ മുഹമ്മദ് കൈഫ് ക്രിക്ബസിനോട് പറഞ്ഞു.

Content Highlight: Muhammed Kaif Talking About Indian Pacer Bhuvaneshwar Kumar

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more