| Wednesday, 3rd June 2026, 2:45 pm

വൈഭവിനല്ല, അവനാണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കേണ്ടത്: കൈഫ്

ഫസീഹ പി.സി.

ഇന്ത്യന്‍ ടീമില്‍ ഭുവനേശ്വര്‍ ഭുവനേശ്വർ കുമാറിന് വീണ്ടും അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കാമെന്നും ബൗളിങ്ങിലേക്ക് ഭുവനേശ്വറിനെ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ബുംറയും സിറാജുമൊക്കെയുണ്ടെങ്കിലും മൂന്നാമതൊരു മികച്ച ബൗളറുടെ കുറവ് ഇന്ത്യന്‍ ടീമിലുണ്ടെന്നും സ്ഥിരതയാര്‍ന്ന ലൈനിലും ലെങ്തിലും പന്തെറിയുന്ന ഭുവി ആ സ്ഥാനത്തിന്അനുയോജ്യനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താരത്തിന്റെ സ്‌കില്‍ സെറ്റും അനുഭവ സമ്പത്തും ഇന്ത്യന്‍ ടീമിന് മുതല്‍കൂട്ടാവുമെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് കൈഫ്, Photo:Cricket Central/x.com

‘ഒരുപാട് താരങ്ങള്‍ തിരിച്ചുവരവ് അര്‍ഹരാണ്. എന്നാല്‍, സ്‌ക്വാഡില്‍ 15 പേര്‍ക്കും ടീമില്‍ 11 പേര്‍ക്കും മാത്രമാണ് അവസരമുള്ളത്. വൈഭവിന് (സൂര്യവംശി) കാത്തിരിക്കാമെന്നാണ് എനിക്ക് തോന്നുന്നത്. ബൗളിങ്ങിലാണ് കൂടുതല്‍ അവസരമുള്ളത്. ബുംറയും (ജസ്പ്രീത്) മുഹമ്മദ് സിറാജുമൊക്കെയുണ്ടെങ്കിലും ടീമില്‍ മൂന്നാം ബൗളറുടെ അഭാവമുണ്ട്.

ആ സ്ഥാനത്തേക്ക് ഭുവനേശ്വര്‍ കുമാര്‍ അനുയോജ്യനാണ്. അവന്‍ വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന ലൈനിലും ലെങ്തിലും പന്തെറിയുന്നുണ്ട്. വിക്കറ്റുകള്‍ വീഴ്ത്തുകയും ടീമിലെ തന്റെ റോള്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട് അവന്‍. അപ്പോള്‍ അവനെ പ്രായത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തരുത്.

ആര്‍.സി.ബിക്കായി കളിച്ച് ഭുവി എല്ലാ പേടികളെയും അതിജീവിച്ചു. ഇനി അവന്‍ ഒരു സമ്മര്‍ദത്തിലും തകരില്ല. ബെംഗളൂരുവിന്റെ രണ്ട് കിരീട നേട്ടങ്ങളിലും അവന്‍ നിര്‍ണായകമായിരുന്നു. സ്‌കില്‍ സെറ്റും അനുഭവസമ്പത്തും ടീമിന് വലിയൊരു മുതല്‍ക്കൂട്ടാകും. അതിനാല്‍ അവന്റെ തിരിച്ചുവരവ് അനിവാര്യമാണ്,’ കൈഫ് പറഞ്ഞു.

ഭുവനേശ്വർ കുമാർ. Photo: shebas/x.com

ഐ.പി.എല്‍ 2026ല്‍ മികച്ച പ്രകടനങ്ങളാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്. സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമത് പേസറായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 23 റണ്‍സിന് നാല് വിക്കറ്റാണ് താരത്തിന്റെ മികച്ച പ്രകടനം. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്.

Content Highlight: Muhammed Kaif back Bhuvaneshwar Kumar’s comeback to Indian team and says Vaibhav Sooryavanshi may wait

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more