| Sunday, 29th September 2019, 11:18 pm

മുന്‍ ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ് വിടുന്നു; ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്‍ ക്രിക്കറ്റ് താരവും എം.പിയുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ് വിടുന്നു. തെലങ്കാന രാഷ്ട്ര സമിതിയിലാണ് അസ്ഹറുദ്ദീന്‍ ചേരുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അസ്ഹറുദ്ദീന്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷവും കോണ്‍ഗ്രസില്‍ തന്നെ തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് അസ്ഹറുദ്ദീന്‍ തെരഞ്ഞെടുത്തിരുന്നു. ടി.ആര്‍.എസിന്റെയും നിലവിലെ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.ടി രാമറാവുവിന്റെയും പിന്‍ബലത്തോടെയായിരുന്നു വിജയം.

ഇതിന് പിന്നാലെയാണ് അസ്ഹറുദ്ദീന്‍ ടി.ആര്‍.എസിലേക്ക് എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചിട്ടുണ്ട് അസ്ഹറുദ്ദീന്‍.

Latest Stories

We use cookies to give you the best possible experience. Learn more