കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. മുഹമ്മദ് സലീമിനെ രണ്ടാം തവണയാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.
ഹൂഗ്ലി ജില്ലയിലെ ഡാന്‍കുനിയില്‍ നടന്ന പാര്‍ട്ടിയുടെ 27ാമത് സമ്മേളനത്തിലാണ് അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 80 അംഗ സംസ്ഥാന കമ്മിറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനം വ്യാഴാഴ്ചയാണ് സമാപിക്കുന്നത്. സംസ്ഥാന കമ്മറ്റിയിലേക്ക് 11 പുതുമുഖങ്ങളെയും തെരഞ്ഞെടുത്തതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഹമ്മദ് സലീം വിദ്യാര്‍ത്ഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2015 മുതല്‍ അദ്ദേഹം പൊളിറ്റ്ബ്യൂറോ അംഗമാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകനായും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായുമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1990 മുതല്‍ രണ്ട് തവണ രാജ്യസഭാംഗമാവുകയും 2001ല്‍ മന്ത്രിസഭാംഗമാവുകയും ചെയ്തിരുന്നു. 2004, 2014ല്‍ ലോക്‌സഭാംഗമാവുകയും ചെയ്തു.
Content Highlight: Muhammad Saleem is again the state secretary of CPIM in Bengal