| Friday, 1st February 2019, 7:53 pm

അല്‍ മുഊസ് അലിക്ക് റെക്കോര്‍ഡ്; ജപ്പാനെതിരെ ഖത്തര്‍ മുന്നില്‍

സ്പോര്‍ട്സ് ഡെസ്‌ക്

അബൂദാബി: എ.എഫ്.സി കപ്പ് ഫൈനലില്‍ ജപ്പാനെതിരെ ഖത്തര്‍ ഒരു ഗോളിന് മുമ്പില്‍. അക്രോബാറ്റിക്ക് കിക്കിലൂടെ സൂപ്പര്‍ താരം അല്‍ മുഈസ് അലിയാണ് ഗോള് നേടിയത്.

ഗോള്‍ നേടിയതോടെ എ.എഫ്.സി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മുഈസ് സ്വന്തമാക്കി. ഇറാനിന്റെ അലി ഡയിയുടെ ഗോള്‍ റെക്കോര്‍ഡാണ് മുഈസ് പഴങ്കഥയാക്കിയത്. അലി ഒറ്റ ടൂര്‍ണമെന്റില്‍ 8 ഗോള്‍ നേടിയപ്പോള്‍ മുഈസ് 9 തവണ വലകുലുക്കി.

നേരത്തെ ഖത്തറിനെ ഫൈനല്‍ കളിപ്പിക്കരുതെന്നാവശ്യപ്പെട്ട് യു.എ.ഇ. രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം എ.എഫ്.സി പരാതി തള്ളി.

Latest Stories

We use cookies to give you the best possible experience. Learn more