തിരുവനന്തപുരം: ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അത് സ്വാഭാവികം മാത്രമാണെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ്. മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് ബി.ജെ.പി ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“ഒരു ഹര്‍ത്താല്‍ നടത്തുമ്പോള്‍ അതില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമാണ്. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഹര്‍ത്താല്‍ നടത്താന്‍ പറ്റില്ല. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് അതിന്റേതായ ബുദ്ധിമുട്ടുണ്ട്, പരീക്ഷ എഴുതാന്‍ വന്ന കുട്ടികള്‍ക്ക് അതിന്റെ ബുദ്ധിമുട്ടുണ്ടാകും. അത് സ്വാഭാവികമാണ്.”
ALSO READ: റഫാലില്‍ പിന്നോട്ടില്ല, റിവ്യൂ ഹരജിയുടെ കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍
വിമര്‍ശനങ്ങളെ പോസിറ്റാവായി ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസൗകര്യം കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കടപ്പാട്- മാതൃഭൂമി ന്യൂസ്.കോം
കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് വേണുഗോപാലന്‍ നായര്‍ എന്നയാള്‍ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തീ കൊളുത്തിയ ശേഷം ഇയാള്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരപന്തലിന് സമീപത്തേക്ക് ഓടിയടുക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ഇന്നലെ വൈകീട്ടാണ് മരിച്ചത്. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന വാദമുയര്‍ത്തിയാണ് ബി.ജെ.പി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ALSO READ: റഫാലില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി; എല്ലാ ഹരജികളും തള്ളി
അതേസമയം ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വേണുഗോപാലന്‍ നായര്‍ തന്റെ മൊഴിയില്‍ പറയുന്നത്. വേണുഗോപാലന്‍ നായര്‍ മരണത്തിനു കീഴടങ്ങുന്നതിനു തൊട്ടുമുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ ചികില്‍സിച്ച ഡോക്ടറോടും വേണുഗോപാലന്‍ നായര്‍ ഇതേ കാര്യം പറഞ്ഞു. ശബരിമല പ്രതിഷേധത്തെക്കുറിച്ചോ സ്ത്രീപ്രവേശനത്തെക്കുറിച്ചോ ഈ മൊഴിയില്‍ ഒന്നും പറയുന്നില്ല.
WATCH THIS VIDEO: