| Sunday, 15th October 2017, 5:47 pm

'എന്റെ ലഡു തരില്ലെടാ അച്ഛാ...'; ധോണിയുടെ സ്റ്റമ്പിംഗിനേക്കാള്‍ വേഗത്തില്‍ അച്ഛന്റെ വായില്‍ നിന്നും ലഡു തട്ടിയെടുത്ത് സിവ, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരകള്‍ അവസാനിച്ചതോടെ ഇന്ത്യന്‍ താരങ്ങളും ആരാധകരും വിശ്രമത്തിലാണ്. അടുത്ത ആഴ്ച്ച മുംബൈയില്‍ കോഹ്‌ലിയും സംഘവും ന്യൂസിലാന്റിനെതിരെ ഏറ്റുമട്ടുന്നതുവരെ ഇനി വിശ്രമവേളയാണ്. അതുകൊണ്ട് താരങ്ങളില്‍ പലരും അത് ആസ്വദിക്കാനായി തീരുമാനിച്ചിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി തന്റെ അവധി ദിവസങ്ങള്‍ ചിലവിടുന്നത് മകള്‍ സിവയ്‌ക്കൊപ്പമാണ്. സിവയിക്കൊപ്പമുള്ള തന്റെ വീഡിയോ ധോണി ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.

നേരത്തെ തന്നെ അച്ഛനെ പോലെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ സിവയുടെ കുസുത്രി നിറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.


Also Read:  ‘ആ ഗോള്‍ വീണപ്പോള്‍ എല്ലാവരും ആഘോഷത്തിലായിരുന്നു, ഞാനപ്പോള്‍ മൈതാനത്തിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു’; ലോകകപ്പ് അനുഭവങ്ങള്‍ പങ്കുവെച്ച് രാഹുല്‍


ലഡ്ഡു കഴിക്കുന്ന അച്ഛന്റേയും മകളുടേയും വീഡിയോയാണ് വൈറലായിരിക്കുന്നത്. രണ്ടു പേരും ഒരു ലഡ്ഡുവിനായി മത്സരിക്കുന്നതും ഒടുവില്‍ സിവ ലഡു കടിച്ചെടുക്കുന്നതുമാണ് വീഡിയോ. ഒരു ലഡ്ഡുവിന്റെ രണ്ടറ്റമാണ് ഇരുവരും കടിക്കുന്നത്.

കിവീസിനെതിരെയുള്ള പരമ്പരയിലും ധോണി ഫോം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. ബാറ്റു കൊണ്ട് സൃഷ്ടിക്കുന്നതിനേക്കാള്‍ ഇംപാക്ട് അദ്ദേഹത്തിന് കളിക്കളത്തില്‍ മറ്റ് പല രീതിയിലും സാധിക്കുമെന്നത് കൊണ്ട് ഏവരും ധോണിയെ ഉറ്റുനോക്കുന്നുണ്ട്.

300 ഏകദിനമെന്ന നാഴികക്കല്ലു പിന്നിട്ട ധോണി 100 സ്റ്റമ്പിംഗ് നേടിയ ആദ്യ കീപ്പറെന്ന റെക്കോര്‍ഡും ഏകദിനത്തില്‍ കൈവരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ മാസം 22 ന് ആരംഭിക്കുന്ന കിവീസ് പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റ്-20യുമാണുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more