| Tuesday, 11th June 2019, 9:23 am

സിനിമ കാണാന്‍ ഇനി ചെറിയ കളികളില്ല; ടിക്കറ്റ് വില ഇന്നുമുതല്‍ കൂടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇനി സിനിമ കാണാന്‍ ചെലവ് അല്‍പം കൂടും. ഇന്നുമുതല്‍ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി നല്‍കണം.

2017 ജൂലൈയില്‍ ചരക്കുസേവന നികുതി നിലവില്‍ വന്നപ്പോള്‍ മുതല്‍ സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. എന്നാലാകട്ടെ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്‍കുന്ന കേരള ലോക്കല്‍ അതോററ്റീസ് എന്റര്‍ടെയ്‌മെന്റ് ടാക്‌സ് ആക്ട് സെക്ഷന്‍ മൂന്ന് റദ്ദാക്കിയിരുന്നില്ല.

ടിക്കറ്റിനുമേല്‍ ഈടാക്കിയിരുന്ന ജി.എസ്.ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും വിനോദ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത്, നഗരസഭ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ കൈമാറി.

Latest Stories

We use cookies to give you the best possible experience. Learn more