[] ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം “രാമാനുജന്‍” പ്രദര്‍ശനത്തിനൊരുങ്ങുന്നു. തമിഴിലും ഇംഗ്ലീഷിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ജമിനി ഗണേശന്റെ ചെറുമകന്‍ അഭിനയ് വാടിയാണ് രാമാനുജനെ അവതരിപ്പിക്കുന്നത്. മലയാളി താരം ഭാമയാണ് നായിക.
ഇന്തോ ബ്രീട്ടീഷ് സംയുക്ത സംരംഭമായ ബിഗ് ബജറ്റ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് ജ്ഞാന രാജശേഖരനാണ്. കുംഭകോണത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍നിന്ന്
ലോകമറിയുന്ന ഗണിതശാസ്ത്രജ്ഞനായുള്ള രാമാനുജന്റെ വളര്‍ച്ചയാണ് സിനിമയുടെ പ്രമേയം. രാമാനുജന്റെ ജീവിതവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന സ്ഥലങ്ങളായ കുംഭകോണം, നാമക്കല്‍, ചെന്നൈ, ലണ്ടന്‍, കേംബ്രിഡ്ജ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലോക്കേഷനുകള്‍.
രാമാനുജത്തിന്റെ അമ്മയായി സുഹാസിനി വേഷമിടുന്ന ചിത്രത്തില്‍ അബ്ബാസ്, ആന്‍മോള്‍, മെക്ലിള്‍ ലെബര്‍, റിച്ചാര്‍ഡ് വാള്‍ഷ്, രാധ രവി, സതീഷ് കുമാര്‍, മണി ഭാരതി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് വിനായകം സംഗീതവും സണ്ണി ജോസഫ് ക്യാമറയും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.