ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ച ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ അനുനയിപ്പിക്കാൻ കൂടിക്കാഴ്ച നടത്തി ഇന്ത്യാ സഖ്യത്തിലെ നേതാക്കൾ. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടന്നത്.
ചർച്ചയ്‌ക്കൊടുവിൽ മണ്ഡല പുനർനിർണയ ബില്ലിലെ പിന്തുണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്റ്റാലിൻ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ഡി.എം.കെ. വൃത്തങ്ങൾ അറിയിച്ചു.
ചെന്നൈയിലെ സ്റ്റാലിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിയക്കാഴ്ച. രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിച്ചും ഇന്ത്യാ സഖ്യ നേതാക്കളെ ഷാൾ അണിയിച്ചുമാണ് സ്റ്റാലിൻ തന്റെ വസതിയിലേക്ക് സ്വീകരിച്ചത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, എം.എ. ബേബി എന്നിവരടക്കം രാജ്യത്തെ പ്രധാനപ്പെട്ട 14 നേതാക്കളാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കനിമൊഴിയും ഉദയനിധിയും ഡി.എം.കെ നേതാവ് തിരുച്ചി ശിവയും ചർച്ചയിൽ ഉണ്ടായിരുന്നു.
അതേസമയം മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുന്നതിൽ ഗ്യാനേഷ് കുമാർ അധ്യക്ഷനാവില്ല. സുപ്രീം കോടതി സിറ്റിങ് ജഡ്ജിയോ റിട്ടയേർഡ് ജഡ്ജിയോ ആയിരിക്കും ചെയർമാൻ ചെയർമാൻ അടക്കം കമ്മിറ്റിയിൽ 13 അംഗങ്ങൾ ഉണ്ടായിരിക്കും.
Content Highlight: Move to persuade; INDIA alliance holds meeting with Stalin