[] ന്യൂദല്‍ഹി: രണ്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ഉപേക്ഷിച്ച മോട്ടോറോള വീണ്ടും ഒരു തിരിച്ച് വരവ് നടത്തുന്നു. വികസിത വിപണികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മോട്ടോ ജി യുമായാണ് ജനുവരിയോടെ മോട്ടോറോള ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും കടന്ന് വരുന്നത്.
വിപണിയിലെ മറ്റ് സ്മാര്‍ട്ട് ഫോണുകളെപ്പോലെയല്ല മോട്ടോ ജി എന്ന വാഗ്ദാനവും മോട്ടോറോള നല്‍കുന്നുണ്ട്. മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന വ്യത്യസ്തമായി വില കുറവായിരിക്കും ഇതിന്.
“ഡോളര്‍ 500 ഉം ഡോളര്‍ 600 ഉം വില വരുന്ന ഫോണുകള്‍ വാങ്ങാന്‍ എല്ലാവര്‍ക്കും കഴിയാറില്ല. ഇപ്പോള്‍ ആവറേജ് സ്മാര്‍ട്‌ഫോണിന്റെ വില ഡോളര്‍ 200 ആണ്. പക്ഷേ ഈ ക്ലാസിലുള്ള മൊബൈല്‍ നല്‍കുന്ന എക്‌സ്പീരിയന്‍സ് വളരെ മോശമാണ്. അവയുടെ സ്‌ക്രീന്‍ വളരെ ചെറുതും വേഗത വളരെ കുറവുമാണ്.”- മോട്ടോറോളയുടെ സി.ഇ.ഒ ഡെന്നിസ് വുഡ്‌സൈഡ് പറഞ്ഞു.
720പി എച്ച്.ഡി റെസൊല്യൂഷനോട് കൂടിയ 4.5 ഇഞ്ചിന്റെ സ്‌ക്രീന്‍, 1.2ജി.എച്ച്.സെഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാഡ് കോര്‍ പ്രൊസസര്‍, 8ജി.ബി യുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ്, 1ജി.ബി റാം, 1.3എം.പിയുടെ ഫ്രണ്ട് ക്യാമറ, 5എം.പിയുടെ പ്രൈമറി ക്യാമറ എന്നീ സവിശേഷതകളോട് കൂടിയതാണ് മോട്ടോ ജി.
സാംസങ് ഗാലക്‌സി എസ്4നേക്കാള്‍ വേഗതയുള്ളതാണ് മോട്ടോ ജി എന്ന് മോട്ടോറോളയുടെ വൈസ് പ്രസിഡണ്ട് പുനീത് സോണി പറഞ്ഞു.
ആപ്പിളിന്റെ ഐ ഫോണ്‍S, സാംസങ് ഗാലക്‌സി S4 എന്നിവയുടെ മൂന്നിലൊന്ന് വിലയേ മോട്ടോ ജി ക്ക് ഉള്ളു.
തങ്ങള്‍ ഇനിയൊരിക്കലും ഇന്ത്യന്‍ വിപണി വിടില്ലെന്നും തങ്ങളുടെ വലിയ അന്താരാഷ്ട്ര ഓഫീസുകള്‍ ഇപ്പോഴും ഇന്ത്യയിലാണെന്നും മോട്ടോറോളയുടെ മറ്റൊരു വക്താവ് വില്യം മോസ് പറഞ്ഞു.