| Thursday, 10th December 2015, 2:38 pm

മോട്ടറോള മോട്ടോ ജി ടര്‍ബോ എഡിഷന്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോട്ടറോള തങ്ങളുടെ ടര്‍ബോ എഡിഷനായ മോട്ടോ ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ടര്‍ബോ പവര്‍ ചാര്‍ജര്‍ തന്നെയാണ് ഫോണിന്റെ പ്രധാന പ്രത്യേകത.

15 മിനുട്ട് ചാര്‍ജിങ് കൊണ്ട് 6 മണിക്കൂര്‍ വരെ പവര്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 14,499 രൂപയാണ് ഫോണിന്റെ വില. ഇന്നു മുതല്‍ ഫഌപ് കാര്‍ട്ട് വഴി ഫോണ്‍ സ്വന്തമാക്കാം.

ബ്ലാക് വിത്ത് ഡീപ്‌സീ ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലും ഫോണ്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന 100 ഉപഭോക്താക്കള്‍ക്ക് 100 ശതമാനം കാഷ്ബാക്കും കമ്പനിയുടെ സ്‌പെഷ്യല്‍ ഓഫറായി ഉണ്ട്. 6000 രൂപവരെ എക്‌സേഞ്ച് ഓഫറും കമ്പനി നല്‍കുന്നുണ്ട്.

16 ജിബി മോഡലിന് 12,999 രൂപയാണ് വില. 1.5 ജിഎച്ച് സെഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാ കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജിബിയാണ് റാം.

പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നേടാനായി ഐപി 67 റേറ്റഡ് പ്രൊട്ടക്ഷനും ഉണ്ട്. 5 ഇഞ്ച് 720 പി ഡിസ്‌പ്ലേയും ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പ് 5.1.1. ടെക്‌നോളജിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലും സെല്‍ഫി ക്യാമറ 5 പിക്‌സലുമാണ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ മോട്ടറോള തങ്ങളും മോട്ടോ എക്‌സ് സ്‌റ്റൈല്‍ മോഡലും പുറത്തിറക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more