| Monday, 14th September 2015, 3:38 pm

മോട്ടറോള എക്‌സ് പ്ലേ ഇന്ത്യയില്‍ 18,499ന്; വില്‍പ്പന ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ലോകത്തെ ആദ്യ മൊബൈല്‍ഫോണ്‍നിര്‍മ്മാതാക്കളായ മോട്ടറോള തങ്ങളുടെ മോട്ടോ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ മോട്ടോ എക്‌സ് പ്ലേ ഇന്ത്യയില്‍ പുറത്തിറക്കി. 16 ജിബി വേരിയന്റിന് 18,499 രൂപയും 32 ജിബി മോഡലിന് 19,999 രൂപയുമാണ് വില. ഫ്‌ളിപ്കാര്‍ട്ടിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി മാത്രമേ മോട്ടോ എക്‌സ് പ്ലേ ലഭ്യമാകൂ. ഇന്നു രാത്രി 12 മുതല്‍ ഓര്‍ഡര്‍ നല്‍കിത്തുടങ്ങാം.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. ആന്‍ഡ്രോയ്ഡ് ലേറ്റസ്റ്റ് വേര്‍ഷനായ ലോലിപോപ് 5.1.1ലാണ് പ്രവര്‍ത്തനം. 1.7 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 SoC പ്രൊസസറും 2 ജിബി റാമും മാത്രമല്ല 3630 mAh ബാറ്ററിയുമുണ്ട് എക്‌സ് പ്ലേയ്ക്ക്. 30 മണിക്കൂര്‍ ഉപയോഗമാണ് കമ്പനി ഒറ്റ ചാര്‍ജിങ്ങില്‍ ഓഫര്‍ ചെയ്യുന്നത്.

21 MPയാണ് പിന്‍ക്യാമറ. 5 MP മുന്‍ക്യാമറ. മോട്ടോ സീരീസിന്റെ ഫോണുകള്‍് മികച്ച ഫോട്ടോ ഔട്ട്പുട്ടുകള്‍ നല്‍കുന്നതിനാല്‍ ഈ ക്യാമറകള്‍ക്ക് മികച്ച ക്വാളിറ്റി പ്രതീക്ഷിക്കാം.

ഓണ്‍ലൈന്‍ വഴി മാത്രമാണ് വില്‍പ്പനയെന്നതിനാല്‍ സൈറ്റില്‍ നല്ല തിരക്ക് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ എല്ലാം സെറ്റ് ചെയ്തു വയ്ക്കുന്നതാണ് നല്ലത്.

We use cookies to give you the best possible experience. Learn more