| Friday, 14th June 2019, 8:13 pm

ജൂണ്‍ 18 ലെ വാഹന പണിമുടക്ക് മാറ്റിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മോട്ടോര്‍ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത പണിമുടക്ക് മാറ്റിവെച്ചു. ജൂണ്‍ 26 ന് വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന ഗതാഗതി മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. ജൂണ്‍ 18 നായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

കേരള മോട്ടോര്‍ സംരക്ഷണ സമിതിയായിരുന്നു മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്. 26 വരെ ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി മോട്ടോര്‍ സംരക്ഷണ സമിതി വ്യക്തമാക്കി.

തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലായിരുന്നു പണിമുടക്ക് തീരുമാനം. ജി.പി.എസ് പെട്ടെന്ന് ഘടിപ്പിക്കുക
എന്നുള്ളത് അശാസ്ത്രീയമായ നടപടിയാണെന്നാരോപിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more