| Monday, 19th August 2019, 2:13 pm

വഫയുടെ ലൈസന്‍സ് ഇപ്പോള്‍ റദ്ദാക്കില്ല; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ചുകൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോള്‍ റദ്ദാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനത്തിന്റെ അമിത വേഗത്തിന് നോട്ടീസ് അയച്ചപ്പോള്‍ വഫ പിഴയടച്ചിരുന്നുവെന്നും വീണ്ടും നോട്ടീസ് അയച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിക്കുന്നതിന് തുല്ല്യമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദേ ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സംഭവം നടന്ന ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാത്തത് വിവാദമായിരുന്നു.

സംഭവത്തില്‍ പൊലീസിന്റെ വിചിത്ര വാദങ്ങളും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. കേസില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയുള്ള പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഡോക്ടറുടെ സംഘടനായ കെ.ജി.എം.ഒ.എയും രംഗത്തെത്തിയിരുന്നു.

പൊലീസിന്റെ വീഴ്ച ഡോക്ടറുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more