| Monday, 16th May 2016, 1:18 pm

ലോഞ്ചിങ്ങിന് മുന്‍പെ മോട്ടോ ജി 4 ന്റെ സ്‌പെസിഫിക്കേഷന്‍ പുറത്തായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാളെ ലോഞ്ചിങ് നടക്കാരിക്കെ മോട്ടോ ജി 4 ന്റെ സ്‌പെസിഫിക്കേഷന്‍ പുറത്തായി

മോട്ടൊറോളയുടെ മോട്ടോ ജി 4 ന്റെ ലോഞ്ചിങ്ങിന് മുന്‍പെ സ്‌പെസിഫിക്കേഷനുകള്‍ പുറത്തായി.

മോട്ടോ ജി 4 മോട്ടോ ജി 4 പ്ലസ് എന്നീ രണ്ട് മോഡലുകളാണ് നാളെ പുറത്തിറക്കാനിരുന്നത്. ബെഞ്ച്മാര്‍ക് ലിസ്റ്റിങ്ങിലാണ് മോട്ടോ ജി 4 സ്‌പെസിഫിക്കേഷനുകള്‍ ലഭ്യമായത്.

ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നു. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3 ജിബിയാണ് റാം.

16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്. മുന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സാലാണ്. മോട്ട ജി4 പ്ലസില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ലഭ്യമാണ്.

മികച്ച ബാറ്ററി കപ്പാസിറ്റിയുമായിട്ടാണ് മോട്ടോ ജി4 എത്തുന്നതെന്നാണ് അറിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more