| Thursday, 4th December 2014, 7:27 pm

മോട്ടോ- ഇയുടെ പുതിയ പതിപ്പിന്റെ പ്രത്യേകതകള്‍ പുറത്തായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോട്ടോറോളയുടെ മോട്ടോ- എക്‌സ്, ജി എന്നിവയുടെ  പിന്‍ഗാമികളെ പുറത്തിറക്കിയതിനു പിന്നാലെ മോട്ടോ-ഇ യുടേയും പുതിയ വേര്‍ഷന്‍ പുറത്തിക്കുന്നു. മോട്ടോ- ഇയുടെ പുതിയ പതിപ്പ് അടുത്തു തന്നെ ഇറങ്ങുമെന്നാണ് ഗ്രീക്ക് വെബ്‌സൈറ്റായ ടെക്ക്മാനിയാക്ക്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പുതിയ മോട്ടോ- ഇ യ്ക്ക് പഴയ വേര്‍ഷനുള്ളതുപോലെ 4.5 ഇഞ്ച് സ്‌ക്രീനും 960 x 540 പിക്‌സല്‍ ഡിസ്‌പ്ലെ റെസലൂഷനും തന്നെയാവുമെന്ന് പറയപ്പെടുന്നു. അതുപോലെ ഇതിന് 5 മെഗാപിക്‌സല്‍ ക്യാമറയും എല്‍.ടി.ഇ കണക്ടിവിറ്റിയും ഉണ്ടാവുമെന്നും പറയുന്നുണ്ട്.

നിലവിലുള്ള മോഡലിനെ പോലെ തന്നെയായിരിക്കും പുതിയ മോട്ടോ- ഇ എന്നും വാര്‍ത്തകളുണ്ട്. സ്‌നാപിഡ്രാഗണ്‍ 400 പ്രൊസസറും 1 ജി.ബി റാമും ആണ് നിലവിലുള്ള മോട്ടോ- ഇ യ്ക്ക് ഉള്ളത്. അതേ സമയം ഫോണിന്റെ വിലയെന്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ നല്ല വിലക്കുറവിലാിരിക്കുമെന്നും ആന്‍ഡ്രോയിഡ് ലോലിപ്പോപ്പ് 5.0 ആയിരിക്കും ഒ.എസ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more