| Sunday, 13th May 2018, 9:14 am

തിയ്യേറ്ററിലെ ബാലപീഡനം: പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത് പ്രതിയുടെ വാടകവീട്ടില്‍; മുമ്പും പീഡനത്തിന് ഇരയായതായി സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേരി: സിനിമാ തിയ്യേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ മാതാവ് കസ്റ്റഡിയില്‍. കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

പീഡനത്തിന് ഇരയായ കുട്ടിയും കുടുംബവും കഴിഞ്ഞത് പ്രതി മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയെ പ്രതി ഇതിനുമുമ്പും പീഡനത്തിന് ഇരയാക്കിയിരുന്നതായി സംശയിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് കുട്ടിയോട് കൂടു


തല്‍ കാര്യങ്ങള്‍ ചോദിച്ചറിയുമെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ഇപ്പോള്‍ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മാതാവിന്റെ അറിവോടുകൂടിയായിരുന്നു പീഡനം നടന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.


Also Read: പ്രതിപക്ഷത്തിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചില്ല: കൈയ്യൂക്കുകൊണ്ട് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ 34% സീറ്റ് ഉറപ്പിച്ച് തൃണമൂല്‍


അതുകൊണ്ടുതന്നെ പോക്‌സോ നിയമത്തിലെ 16, 17 വകുപ്പുകള്‍ പ്രകാരം കുറ്റവാളിക്ക് ലഭിക്കുന്ന അതേ ശിക്ഷയ്ക്ക് ഇവരും അര്‍ഹയാണ്. പത്തുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കഠിനതടവും പിഴയുമാണ് പ്രതിയ്ക്ക് ലഭിക്കുന്ന ശിക്ഷ.

എം.സി ജോസഫൈന്‍ ഇന്ന് സംഭവം നടന്ന ഏടപ്പാളിലെ തിയ്യേറ്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായ തിയ്യേറ്റര്‍ ഉടമകളെ അവര്‍ അഭിനന്ദിച്ചു.

പീഡനത്തിന് ഇരയായ കുട്ടിയേയും മാതാവിനെയും വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇനി നടപടിയെടുക്കേണ്ടത് പൊലീസാണെന്നും പെണ്‍കുട്ടിയുടേയും മാതാവിന്റെയും മൊഴി അവര്‍ രേഖപ്പെടുത്തുമെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.


Read:ഇ.വി.എമ്മിലെ അട്ടിമറി: ഹെബ്ബലില്‍ റീ ഇലക്ഷന്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍


അതിനിടെ കേസില്‍ അറസ്റ്റിലായ പ്രതി മൊയ്തീനെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

തിയ്യേറ്ററില്‍ ബാലികയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. നേരത്തെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പ്രതിയെ പിടികൂടുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ കേസില്‍ പൊലീസ് നടപടിയുണ്ടായത്.

We use cookies to give you the best possible experience. Learn more