| Monday, 27th May 2019, 9:17 am

കൊച്ചിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടത്ത് നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു. കൊട്ടാരക്കര സ്വദേശിനി ഉദയയാണ് കുഞ്ഞിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.

പുലര്‍ച്ചെയാണ് സംഭവം. രാവിലെ വാതില്‍ തുറക്കാത്തത് കണ്ട് ശ്രദ്ധയില്‍പ്പെട്ടവര്‍ പോലീസില്‍ വിവരം അറിയിക്കുകകയായിരുന്നു.

കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറെനാളായി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണ് ഉദയ.

Latest Stories

We use cookies to give you the best possible experience. Learn more