മേജര്‍ ലീഗ് സോക്കറില്‍ കരുത്തരായ വാന്‍കൂവര്‍ വൈറ്റ്ക്യാപ്‌സിനെ പരാജയപ്പെടുത്തി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി തങ്ങളുടെ ചരിത്രത്തിലെ ആദ്യ എം.എല്‍.എസ് കിരീടം സ്വന്തമാക്കിയിരുന്നു. ഈസ്റ്റേണ്‍ കോണ്‍റന്‍സ് വിജയത്തിന് പിന്നാലെയാണ് വെസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് ജേതാക്കളായ വൈറ്റ് ക്യാപ്‌സിനെതിരെ കിരീടപ്പോരാട്ടത്തില്‍ മയാമി ഏറ്റുമുട്ടിയത്.
കരിയറിലെ 48ാം കിരീടമാണ് എം.എല്‍.എസ് കപ്പിന് പിന്നാലെ ലയണല്‍ മെസി തന്റെ പോര്‍ട്‌ഫോളിയോയിലേക്ക് ചേര്‍ത്തുവെച്ചത്. സ്വന്തം തട്ടകമായി ചെയ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെസിയും സംഘവും വൈറ്റ് ക്യാപ്‌സിനെ തകര്‍ത്തുവിട്ടത്. മയാമിക്കൊപ്പം മെസിയുടെ നാലാം കിരീടമാണിത്.
കിരീടവുമായി മെസിയും സംഘവും: Photo: Inter Miqami/x.com
ഇതോടെ കരിയറില്‍ ഏറ്റവുമധികം കിരീടം സ്വന്തമാക്കുന്ന താരമെന്ന സ്വന്തം റെക്കോഡ് തകര്‍ക്കാനും മെസിക്ക് സാധിച്ചു.
മെസിയെന്ന അര്‍ജന്റൈന്‍ താരത്തെ ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസമാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവെച്ച ബാഴ്‌സയ്‌ക്കൊപ്പമാണ് താരം ഏറ്റവുമധികം കിരീടം നേടിയത്. 35 എണ്ണം. അര്‍ജന്റീനയ്ക്കായി ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും ഉള്‍പ്പടെ ആറ് കിരീടവും പി.എസ്.ജിക്കായി രണ്ട് കിരീടവും താരം സ്വന്തമാക്കി.
കറ്റാലന്‍മാരുടെ പടകുടീരത്തില്‍: FC Barcelona/ official website
ബാഴ്സലോണ
ലാലിഗ – പത്ത് തവണ
കോപ്പ ഡെല്‍ റേ – 7 തവണ
സ്പാനിഷ് സൂപ്പര്‍ കപ്പ് – 8 തവണ
യുവേഫ ചാമ്പ്യന്‍സ് ലീഗ് – 4 തവണ
യുവേഫ സൂപ്പര്‍ കപ്പ് – 3 തവണ
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് – 3 തവണ
അര്‍ജന്റീന
കോപ്പ അമേരിക്ക – രണ്ട് തവണ
ഫിഫ ലോകകപ്പ് – ഒരു തവണ
ഫൈനലിസിമ – ഒരു തവണ
ഒളിമ്പിക്സ് സ്വര്‍ണം – ഒരു തവണ
ഫിഫ അണ്ടര്‍ 20 ലോകകപ്പ് – ഒരു തവണ
ഇന്റര്‍ മയാമി
ലീഗ്സ് കപ്പ് – ഒരു തവണ
എം.എല്‍.എസ് സപ്പോട്ടേഴ്സ് ഷീല്‍ഡ് – ഒരു തവണ
ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് – ഒരു തവണ
എം.എല്‍.എസ് കപ്പ് – ഒരു തവണ
പി.എസ്.ജി
ലീഗ് വണ്‍ – രണ്ട് തവണ
ഫ്രഞ്ച് സൂപ്പര്‍ കപ്പ് – ഒരു തവണ
ലയണല്‍ മെസി. Photo: Inter Miami/x.com
കരിയറില്‍ ഏറ്റവുമധികം കിരീടം നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡാനി അല്‍വസിനെക്കാള്‍ അഞ്ച് കിരീടം മെസിക്ക് അധികമുണ്ട്. ഇരുവരും മാത്രമാണ് കരിയറില്‍ 40ലേറെ കിരീടം സ്വന്തമാക്കിയ താരം.
മെസിയുടെ എക്കാലത്തെയും മികച്ച റൈവലായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ നേട്ടത്തില്‍ അഞ്ചാം സ്ഥാനത്താണ്. അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പുമടക്കം വിവിധ ടീമുകള്‍ക്കായി 36 തവണയാണ് റൊണാള്‍ഡോ കിരീടവുമായി പോഡിയത്തിലേറിയത്.
യുവേഫ നേഷന്‍സ് ലീഗ് കിരീടവുമായി. Photo: UEFA/x.com
(താരം – കിരീടം എന്നീ ക്രമത്തില്‍)
ലയണല്‍ മെസി – 48
ഡാനി ആല്‍വസ് – 43
ഹൊസാം അഷൗര്‍ – 39
അന്ദ്രേ ഇനിയേസ്റ്റ – 37
ജെറാര്‍ഡ് പിക്വെ – 37
മാക്‌സ് വെല്‍ ഷീറെര്‍ – 37
സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് – 36
റയാന്‍ ഗിഗ്‌സ് – 36
ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 36
കെന്നി ഡാല്‍ഗ്ലിഷ് – 35
Content Highlight: Most decorated player in the history of Football