| Friday, 11th December 2015, 9:38 pm

മോര് കറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാചകത്തിന്റെ കാര്യത്തില്‍ ഇപ്പോഴും നമ്മുടെ യുവ ബാച്ച്‌ലേഴ്‌സ് പിന്നില്‍ തന്നെയാണ്. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന യുവാക്കളും യുവതികളും പലപ്പോഴും അമ്മയുണ്ടാക്കുന്ന രുചികരമായ ആഹാരങ്ങളുടെ രുചി മനസ്സില്‍ ധ്യാനിച്ച് കിട്ടുന്നവ ഭക്ഷണം കഴിക്കാറാണ് പതിവ്. രുചികരവും ആരോഗ്യകരവുമായ ആഹാരം സന്തോഷത്തോടെ കഴിക്കണമെങ്കില്‍ അത് സ്വന്തം ഉണ്ടാക്കിത്തന്നെ കഴിക്കണം.

പാചകം അറിയാത്തവര്‍ അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. മലയാളികള്‍ ഇഷ്ടപ്പെടുന്ന നിരവധി വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ ഡൂള്‍ റെസിപ്പിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇഷ്ടമുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ ഇനി അമ്മയെ ആശ്രയിക്കുകയോ ബുദ്ധിമുട്ടുകയോ ചെയ്യേണ്ട.  ഇത്തവണ വീണ്ടും ഒരു നാടന്‍ വിഭവമാണ് ഇവിടെ അവതരിപ്പിക്കുന്നത്. മോര് കറി. മോര് കറി ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഇത്തവണ അതൊന്ന് ഉണ്ടാക്കി നോക്കു….


ചേരുവകള്‍


മോര്- രണ്ട് കപ്പ്

ഉലുവ- ഒരു നുള്ള്

ചെറിയ ഉള്ളി- 3-4 എണ്ണം

തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെ കാല്‍ഭാഗം

ജീരകം- അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ- 1 ടീസ്പൂണ്‍

കടുക്- അര ടീസ്പൂണ്‍

പച്ചമുളക് -1 എണ്ണം

ചുവന്നമുളക്-2-3 എണ്ണം

കറിവേപ്പില- 1 തണ്ട്

ഉപ്പ്- ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം


ജീരകവും ചിരകിയ തേങ്ങയും മഞ്ഞളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക

ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് തൈര് ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചെറുചൂടില്‍ അടുപ്പില്‍ വെക്കാം.

ഇളക്കിക്കൊണ്ടിരിക്കുക. തിളക്കാനനുവദിക്കരുത്.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക

അതിലേക്ക് കടുക് പൊട്ടിച്ച് , ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക

ഇതിലേക്ക് കറിവേപ്പില, ഉലുവ, ചുവന്നമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക

ഇത് നേരത്തെ തയ്യാറാക്കി വെച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കാം

ഇനി ചോറിനൊപ്പം കൂട്ടികഴിക്കാം.

We use cookies to give you the best possible experience. Learn more