കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടത്തിലേക്കാണ് മൊറാക്കോ ചെന്നെത്തിയത്.
ഫിഫ ലോകകപ്പിന്റെ സെമി ഫൈനല്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ അഫ്രിക്കന്‍ രാജ്യമെന്ന നേട്ടം കഴിഞ്ഞ ലോകകപ്പില്‍ സ്വന്തമാക്കിയ മൊറോക്കോ ഇപ്പോള്‍ തുടര്‍ച്ചയായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയിക്കുന്ന ടീം എന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
2024-25 കാലഘട്ടത്തിലായി തുടര്‍ച്ചയായ 16 മത്സരത്തിലാണ് മൊറോക്കോ വിജയം സ്വന്തമാക്കിയത്. 2008-2009 കാലഘട്ടത്തില്‍ സ്‌പെയ്ന്‍ സ്വന്തമാക്കിയ 15 വിജയത്തിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
2024 മാര്‍ച്ച് 26ന് മെക്‌സിക്കോയ്‌ക്കെതിരെ സൗഹൃദ മത്സരം കളിച്ചുതുടങ്ങിയ ഡോമിനേഷന്‍ ടീം ഇന്നും തുടരുകയാണ്. ഈ കാലയളവില്‍ മെക്‌സിക്കോ, അര്‍ജന്റീന അടക്കമുള്ള ടീമുകള്‍ക്കെതിരെയാണ് മൊറോക്കോ വിജയം സ്വന്തമാക്കിയത്.
(മത്സരം – ദിവസം – എതിരാളികള്‍ – ഫലം എന്നീ ക്രമത്തില്‍)
ഫ്രണ്ട്‌ലീസ് – 2024 മാര്‍ച്ച് 26 – മെക്‌സിക്കോ – 1-0
ഫ്രണ്ട്‌ലീസ് – 2024 ജൂണ്‍ 7 – അര്‍ജന്റീന – 1-0
ഫ്രണ്ട്‌ലീസ് – 2024 ജൂണ്‍ 11 – നൈജീരിയ – 2-0
ആഫ്‌കോണ്‍ ക്വാളിഫിക്കേഷന്‍ – 2024 സെപ്റ്റംബര്‍ 6 – ഛാഡ് – 3-0
ആഫ്‌കോണ്‍ ക്വാളിഫിക്കേഷന്‍ – 2024 സെപ്റ്റംബര്‍ 9 – ഇക്വിറ്റോറിയല്‍ ഗിനിയ – 2-0
ആഫ്‌കോണ്‍ ക്വാളിഫിക്കേഷന്‍ – 2024 ഒക്ടോബര്‍ 11 – – കൊമോറോസ് – 5-0
ആഫ്‌കോണ്‍ ക്വാളിഫിക്കേഷന്‍ – 2024 ഒക്ടോബര്‍ 15 – സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് – 4-0
ആഫ്‌കോണ്‍ ക്വാളിഫിക്കേഷന്‍ – 2024 നവംബര്‍ 15 – ഗാബോണ്‍ – 5-1
ആഫ്‌കോണ്‍ ക്വാളിഫിക്കേഷന്‍ – 2024 നംവബര്‍ 18 – ലെസോത്തോ – 7-0
ലോകകപ്പ് ക്വാളിഫയര്‍ (കാഫ്) – 2025 മാര്‍ച്ച് 21 – നൈജര്‍ – 2-0
ലോകകപ്പ് ക്വാളിഫയര്‍ (കാഫ്) – 2025 മാര്‍ച്ച് 25 – ടാന്‍സാനിയ – 2-0
ഫ്രണ്ട്‌ലീസ് – 2025 ജൂണ്‍ 6 – ടുണീഷ്യ – 2-0
ഫ്രണ്ട്‌ലീസ് – 2025 ജൂണ്‍ 9 – ബെനിന്‍ – 1-0
ലോകകപ്പ് ക്വാളിഫയര്‍ (കാഫ്) – 2025 സെപ്റ്റംബര്‍ 5 – നൈജര്‍ – 5-0
ഫ്രണ്ട്‌ലീസ് – 2025 ഒക്ടോബര്‍ 9 – ബെഹ്‌റിന്‍ – 1-0
ലോകകപ്പ് ക്വാളിഫയര്‍ (കാഫ്) – 2025 ഒക്ടോബര്‍ 15 – കോംഗോ – 1-0
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം യൂസഫ് എന്‍ നെസിരിയുടെ കരുത്തിലാണ് മൊറോക്കോ വിജയിച്ചത്. മത്സരത്തിന്റെ 63ാം മിനിട്ടിലാണ് ഹാക്കിമി ഗോള്‍ കണ്ടെത്തിയത്.
മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയായിരുന്നു മൊറോക്കോയുടെ വിജയം. ബോള്‍ പൊസെഷനിലും പാസിങ്ങിലും പാസ് ആക്യുറസിയിലുമെല്ലാം മൊറോക്കോ തന്നെ മുന്നിട്ട് നിന്നു.
ഡിസംബര്‍ രണ്ടിനാണ് മൊറോക്കോ അടുത്ത മത്സരം കളിക്കുന്നത്. ഫിഫ അറബ് കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ എതിരാളികള്‍ ആരെന്ന് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല.
Content Highlight: Morocco becomes the team with the most consecutive wins