| Friday, 20th February 2026, 8:36 pm

അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല; വ്യക്തമാക്കി മോര്‍ണി മോര്‍ക്കല്‍

ശ്രീരാഗ് പാറക്കല്‍

2026ലെ ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ തുടര്‍ച്ചയായി മൂന്ന് തവണ പൂജ്യം റണ്‍സിന് പുറത്തായിരുന്നു. ഇപ്പോള്‍ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകനായ മോര്‍ണി മോര്‍ക്കല്‍.

അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അഭിഷേക് ഒരു ലോകോത്തര കളിക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അഭിഷേക് നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും ടീമിനായി മികച്ച പ്രകടനം നടത്തുമെന്ന് വിശ്വസിക്കുന്നുവെന്നും മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

‘അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അഭിഷേക് ഒരു ലോകോത്തര കളിക്കാരനാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ അദ്ദേഹത്തിന് ആഗ്രഹിക്കുന്നത്ര റണ്‍സ് നേടിയിട്ടില്ല എന്നത് ശരിയാണ്.

കൂടാതെ നമ്മള്‍ ലോകകപ്പിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്, ടീമിന് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അദ്ദേഹം ഒരു മികച്ച എന്റര്‍ടൈന്‍ കളിക്കാരനാണ്.

നെറ്റ്‌സില്‍ അദ്ദേഹം നന്നായി പന്ത് അടിക്കുന്നുണ്ട്. കളി ആരംഭിക്കുകയും അതില്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം,’ മോര്‍ക്കല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം സൂപ്പര്‍ 8ലെ വമ്പന്‍ പോരാട്ടങ്ങള്‍ക്കായാണ് ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ആദ്യ മത്സരം സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ്. ഫെബ്രുവരി 22ന് ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ഇന്ത്യ ഓപ്പണറായി ആരെ പരീക്ഷിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

നിലവില്‍ ഫോം ഔട്ടായ അഭിഷേക് ശര്‍മയ്ക്ക് പകരമോ മൂന്നാം സ്ഥാനക്കാരന്‍ തിലക് വര്‍മയ്ക്ക് പകരമോ സഞ്ജു സാംസണെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പല റിപ്പോര്‍ട്ടുകളിലും സൂചിപ്പിച്ചിരുന്നു. സൗത്ത് ആഫ്രിക്കയ്ക്കെതിരെ സഞ്ജുവിനുള്ള മികച്ച സ്റ്റാറ്റ്സ് താരത്തിന് അവസരം ലഭിക്കാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുകയാണ്.

Content Highlight: Morne Morkel Supports Indian Opener Abhishek Sharma

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more