ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ പ്രശംസിച്ച് ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ കഴിവുള്ള താരമാണ് നിതീഷ് കുമാര്‍ റെഡ്ഡിയെന്ന് മോര്‍ക്കല്‍ പറഞ്ഞു. നിതീഷിന് തുടര്‍ച്ചയായി അവസരം നല്‍കി വളര്‍ത്തിയെടുക്കാനും ഓള്‍റൗണ്ടര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന താരമായി മാറ്റിയെടുക്കാനും കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ടി-20 മത്സരങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാല്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ നിതീഷ് പന്തെറിഞ്ഞിട്ടുണ്ടെന്ന് കാണാം. കാര്യങ്ങള്‍ ലളിതമായി നിലനിര്‍ത്താനും അടിസ്ഥാന കാര്യങ്ങള്‍ കഴിയുന്നത്ര മികച്ച രീതിയില്‍ ചെയ്യാനുമാണ് ഞങ്ങള്‍ എപ്പോഴും അദ്ദേഹത്തോട് പറയുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ കഴിവുള്ള താരമാണ് നിതീഷ്. എപ്പോഴും അവസരങ്ങള്‍ സൃഷ്ടിക്കുന്ന താരമാകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അത്തരമൊരു മനോഭാവം അദ്ദേഹത്തിനുണ്ടെന്നത് വളരെ മികച്ച കാര്യമാണ്.
പഠിക്കാനും വളരാനും നിതീഷിന് ആവശ്യമായ അവസരങ്ങള്‍ നമ്മള്‍ നല്‍കണം. ഭാഗ്യവശാല്‍, ഇപ്പോള്‍ നമുക്ക് കുറച്ച് സമയം ലഭ്യമാണ്. അദ്ദേഹത്തെ തുടര്‍ച്ചയായി വളര്‍ത്തിയെടുക്കാനും ഓള്‍റൗണ്ടര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന താരമായി മാറ്റിയെടുക്കാനും കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നേട്ടമായിരിക്കും. അത് സാധ്യമാക്കാനുള്ള എല്ലാ പ്രതിഭയും കഴിവും നിതീഷിനുണ്ട്,’ മോര്‍ണി മോര്‍ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2024ല്‍ അരങ്ങേറ്റം കുറിച്ച താരമാണ് നിതീഷ്. ടെസ്റ്റില്‍ 10 മത്സരത്തിലെ 16 ഇന്നിങ്‌സില്‍ നിന്ന് 114 എന്ന ഉയര്‍ന്ന സ്‌കോറോടെ 396 റണ്‍സ് നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബൗളിങ്ങില്‍ എട്ട് വിക്കറ്റാണ് നിതീഷിനുള്ളത്. ഏകദിനത്തില്‍ ആറ് മത്സരത്തിലെ നാല് ഇന്നിങ്‌സില്‍ നിന്ന് 100 റണ്‍സും രണ്ട് വിക്കറ്റും നിതീഷ് അക്കൗണ്ടിലാക്കി. ടി-20യില്‍ ഇന്ത്യയാക്ക് വേണ്ടി ഏഴ് മത്സരത്തിലെ നാല് ഇന്നിങ്‌സില്‍ നിന്ന് 91 റണ്‍സും ഒമ്പത് വിക്കറ്റും താരത്തിനുണ്ട്.
എന്നിരുന്നാലും അടുത്ത കാലത്തായി താരം പരിക്കിന്റെ പിടിയിലായിരുന്നു. നിലവില്‍ പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണ ഫിറ്റ്‌നസ് നേടിയ താരം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയട്ടുണ്ട്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.
Content Highlight: Morne Morkal Talking About Nitish Kumar Reddy