| Tuesday, 9th June 2020, 10:44 pm

തുടര്‍ച്ചയായി ഇന്നും ആയിരത്തിന് മുകളില്‍ കൊവിഡ് രോഗികള്‍; 21 പേര്‍ കൂടി മരിച്ചു; കനത്ത ആശങ്കയില്‍ തമിഴ്‌നാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാടില്‍ ഇന്നും ആയിരത്തിന് മുകളില്‍ കൊവിഡ് രോഗികള്‍. 1685 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 1242 പേര്‍ ചെന്നൈയില്‍ നിന്ന് മാത്രമാണ്.

തുടര്‍ച്ചയായ പത്താം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 34914 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 21 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 307 ആയി. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു.

266598 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7466 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 266 പേരാണ് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more