ന്യൂദല്‍ഹി: 2014 ന് ശേഷം രാജ്യത്ത് 357 തവണ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായി എന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയുടെ ഡാറ്റാ അനലൈസിംഗ് യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2018 ല്‍ ലോകത്തിലാകെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിന്റെ 67 ശതമാനവും ഇന്ത്യയിലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.പി.എ ഭരണത്തിന് ശേഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ല്‍ ആറ് തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. 2015 ല്‍ 14 തവണയും 2016 ല്‍ 31 തവണയും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
2017 ആയപ്പോള്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച സംഭവങ്ങള്‍ 79 തവണയും 2018 ല്‍ 134 തവണയും ആയി വര്‍ധിച്ചു. 2019 ഡിസംബര്‍ 15 വരെയുള്ള കണക്ക് പ്രകാരം 93 തവണയും ഇന്റര്‍നെറ്റ് ബന്ധം രാജ്യത്ത് പലയിടത്തായി വിച്ഛേദിച്ചു.
ചിത്രം കടപ്പാട്- ഇന്ത്യാ ടുഡേ
കശ്മീരിലാണ് കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് പോലുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പുല്‍വാമയില്‍ 15 തവണ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 2019 ല്‍ മാത്രം ജമ്മു കശ്മീരില്‍ 93 സ്ഥലങ്ങളിലായി 57 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് 5 ന് റദ്ദാക്കിയതിന് ശേഷം പലയിടത്തും ഇപ്പോഴും ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചിട്ടില്ല. കശ്മീരില്‍ പുല്‍വാമയെക്കൂടാതെ ഷോപ്പിയാനില്‍ 11 തവണ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കുല്‍ഗാം, ബാരാമുള്ള (9), അനന്ത്‌നാഗ് (8), കുപ്വാര, ശ്രീനഗര്‍ (6), ബുദ്ഗാം (5) എന്നിങ്ങനെയാണ് കണക്കുകള്‍.
ചിത്രം കടപ്പാട്- ഇന്ത്യാ ടുഡേ
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതില്‍ രണ്ടാമത്. 18 തവണയാണ് രാജസ്ഥാനില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. അസമില്‍ 12 തവണയും ഉത്തര്‍പ്രദേശില്‍ 11 തവണയും പശ്ചിമ ബംഗാളില്‍ 9 തവണയും ഇക്കാലയളവില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
WATCH THIS VIDEO: