| Friday, 28th November 2025, 10:57 am

രാഹുലിന് കുരുക്ക് മുറുകുന്നു; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി: എഫ്.ഐ.ആർ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള എഫ്.ഐ.ആറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.  പരാതി നല്‍കാതിരിക്കാന്‍ വൈകിയതിന്റെ
പ്രധാന കാരണം നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതാണെന്നും രണ്ടു തവണ ദൃശ്യങ്ങൾ പകർത്തിയെന്നും മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നും എഫ്.ഐ.ആർ റിപ്പോർട്ടിലുണ്ട്.

തൃക്കണ്ണാപുരത്തേയും പാലക്കാട്ടേയും ഫ്‌ളാറ്റില്‍ വെച്ച് രാഹുല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ഗർഭഛിദ്രത്തിന് നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചെന്നും രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണ് ഗർഭഛിദ്രത്തിനായുള്ള ഗുളിക പെൺകുട്ടിക്ക് കൈമാറിയതെന്നും മരുന്ന് കഴിച്ചത് വീഡിയോ കോൾ വിളിച്ച് ഉറപ്പുവരുത്തിയെന്നും എഫ്.ഐ.ആർ റിപ്പോർട്ടിലുണ്ട്.

അതേസമയം പൊലീസ് രാഹുലിനെതിരെ ലുക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയുള്ളതിനാൽ വിമാനത്താവളങ്ങളിലടക്കം ലുക്ക് ഔട്ട് നോട്ടീസിറക്കിയെന്നാണ് വിവരം.

BNS 64 അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള ബലാത്സംഗം, BNS 89 നിർബന്ധിത ഗർഭഛിദ്രം, (ജാമ്യമില്ലാ കുറ്റം), BNS 319 വിശ്വാസ വഞ്ചന (അഞ്ച് വര്ഷം വരെ തടവ്), BNS 351 ഭീഷണിപ്പെടുത്തൽ (ഏഴ് വർഷം വരെ തടവ്), ഐ.ടി നിയമം 66 ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, BNS 329 അതിക്രമിച്ച് കടക്കുക (മൂന്ന് മാസം വരെ തടവ്), BNS 116 കഠിനമായ ദേഹോപദ്രവം (ഏഴ് വർഷം തടവ്) എന്നീ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്.

Content Highlight: More details of the FIR against Rahul Mangkootatil have been released

We use cookies to give you the best possible experience. Learn more