| Wednesday, 9th October 2019, 4:37 pm

മൂത്തോന്‍ ട്രെയിലര്‍ ഒക്ടോബര്‍ 11 ന്, പ്രേക്ഷകരില്‍ പ്രതീക്ഷയുണര്‍ത്തി ചിത്രത്തിലെ കാസ്റ്റിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിവിന്‍പോളി പ്രധാനവേഷത്തിലെത്തുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11 ന് പുറത്തിറങ്ങും. നിവിന്റെ പിറന്നാള്‍ ദിനത്തിലാണ് ട്രെയിലര്‍ പുറത്തു വിടുന്നത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മികച്ച അഭിപ്രായമായിരുന്നു നേടിയത്.

നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ശോഭിത ധുലി പാല, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ റെപ്രസേെന്റഷന്‍ വിഭാഗത്തില്‍ മൂത്തോന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഫെസ്റ്റിവലില്‍ ചിത്രം കണ്ട പലരും മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്.

മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രവും മൂത്തോന്‍ ആണ്.നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിട്ടുണ്ടായിരുന്നു.
ചിത്രത്തിലെ കാസ്റ്റിംഗ് ആണ് പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷയുണര്‍ത്തുന്നത്.

ചിത്രത്തിലെ നായിക ശോഭിത ധുലിപാല നെറ്റിഫ്‌ളിക്‌സ് സീരീസുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ്. ബോളിവുഡിലെ നാലു സംവിധായകര്‍ ഒരുമിച്ച് സംവിധാനം ചെയ്ത മേഡ് ഇന്‍ ഹെവന്‍ എന്ന സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈയടുത്ത് ഇറങ്ങിയ ബാര്‍ദ് ഓഫ് ബ്ലഡ് എന്ന് സീരീസും മികച്ച അഭിപ്രായം നേടുന്നു.

ചിത്രത്തിലെ റോഷന്റെ പ്രകടനം കണ്ട് സംവിധായകന്‍ അനുരാഗ് കശ്യപ് റോഷന് ഹിന്ദി സിനിമയില്‍ അവസരം നല്‍കിയതും ഏറെ വാര്‍ത്തയായിരുന്നു.
ബോളിവുഡ് നടന്‍ ഷഷാങ്ക് അറോറ തിത്‌ലി, ബ്രാഹ്മണ്‍നമന്‍ തുടങ്ങിയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ അഭിനയിച്ച നടനാണ്. മേഡ് ഇന്‍ ഹെവന്‍ സീരീസിലും നടന്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം ദീലീഷ് പോത്തന്റെ സാന്നിധ്യവും പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നു.

രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ്.

Latest Stories

We use cookies to give you the best possible experience. Learn more