| Monday, 24th June 2019, 8:32 am

ശ്രീകണ്ഠന്‍ വിജയിച്ചു!; വാക്ക് പാലിച്ച് മൂസക്കുട്ടി, 500 പേര്‍ക്ക് നെയ്യ്‌ച്ചോറും ചിക്കന്‍കറിയും നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്ന ഒരു സര്‍വ്വേയില്‍ പോലും പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നില്ല. മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നായിരുന്നു ചില സര്‍വ്വേകളിലെ ഫലം. എന്നാല്‍ ഇതൊന്നും മങ്കരയിലെ കല്ലൂര്‍ അരങ്ങാട്ടില്‍ മൂസക്കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. മൂസക്കൂട്ടി പ്രഖ്യാപിച്ചു, പാലക്കാട് ശ്രീകണ്ഠന്‍ വിജയിക്കും, വിജയിച്ചാല്‍ വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും ഭക്ഷണം നല്‍കുമെന്നും.

ഫലം വന്നപ്പോള്‍ വി.കെ ശ്രീകണ്ഠന്‍ വിജയിച്ചു. ഫലം വന്ന് ഒരു മാസം പിന്നിടുന്ന ദിവസം തന്നെ മൂസക്കൂട്ടി തന്റെ വാക്ക് പാലിച്ചു. അഞ്ഞൂറ് പേര്‍ക്ക് നെയ്‌ച്ചോറും ചിക്കന്‍ കറിയും നല്‍കിയാണ് മൂസക്കൂട്ടി തന്റെ വാക്ക് പാലിച്ചത്.

റിട്ട.പ്രധാനാധ്യാപകനും നാടകനടനും കെ.എ.പി.ടി യൂണിയന്റെ പ്രവര്‍ത്തകനുമാണ് മൂസക്കുട്ടി. മൂസക്കൂട്ടിയുടെ വിരുന്നിന് എത്താന്‍ വി. കെ ശ്രീകണ്ഠന് സാധിച്ചില്ല. ഇതില്‍ ഖേദം പ്രകടിപ്പിക്കുകയും വിരുന്നൊരുക്കിയതില്‍ പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു ശ്രീകണ്ഠന്‍. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.എന്‍.ഗോകുല്‍ദാസ്, മണ്ഡലം പ്രസിഡന്റ് സി.കെ. ദേവദാസ്, എം.വി. രമേഷ്, സി.വിനയന്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ചിത്രത്തിന് കടപ്പാട്: മനോരമ

Latest Stories

We use cookies to give you the best possible experience. Learn more