| Sunday, 31st August 2025, 4:49 pm

ശ്രേയസിന് ടീമില്‍ അവസരം ലഭിക്കാത്തത് ഇക്കാരണം കൊണ്ട്: മോണ്ടി പനേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രേയസ് അയ്യരിന് ഇന്ത്യന്‍ ടീമിലേക്ക് അവസരം കിട്ടാതിന് കാരണം താരത്തിന്റെ ലീഡര്‍ഷിപ്പ് കഴിവുകളാകാമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍. താരം റണ്‍സ് നേടുന്നത് തുടരുകയാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു പനേസര്‍.

‘ശ്രേയസ് അയ്യരുടെ ലീഡര്‍ഷിപ്പ് കഴിവുകളാവാം അവന്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ബുദ്ധിമുട്ടുന്നതിന്റെ കാരണം. ടീമില്‍ നിലവില്‍ ക്യാപ്റ്റന്മാരുള്ളത് കൊണ്ട്, ശ്രേയസിന്റെ അഭാവം യുവതാരങ്ങളെ കൊണ്ടുവരാന്‍ സഹായിക്കുന്നു.

അത്തരം താരങ്ങളെ ഗൗതം ഗംഭീറിന് മാനേജ് ചെയ്യാനും എളുപ്പമായിരിക്കും. അതുകൊണ്ട് ഐ.പി.എല്‍ ക്യാപ്റ്റനായതാണ് കാരണം ടീമിലെത്താന്‍ ബുദ്ധിമുട്ടുന്നതെന്നാണ് ഞാന്‍ കരുതുന്നത്,’ പനേസര്‍ പറഞ്ഞു.

എന്നാല്‍, ശ്രേയസ് അയ്യര്‍ റണ്‍സ് നേടുന്നത് തുടര്‍ന്നാല്‍ ടീമില്‍ അവസരം നല്‍കണമെന്ന താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അവന്റെ കഴിവ് അവിശ്വസനീയമാണ്. ഇന്ത്യയ്ക്ക് രണ്ടോ മൂന്നോ മികച്ച ടീമുകള്‍ ഉണ്ടാക്കാനുള്ള കഴിവുള്ള താരങ്ങളുണ്ട്. മറ്റൊരു കാലത്തും ഇങ്ങനെ ഭാഗ്യം ഇന്ത്യയ്ക്കുണ്ടായിട്ടില്ലെന്നാണ് തനിക്ക് തോന്നതെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ ഒമ്പത് മുതല്‍ തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള ടീമില്‍ താരത്തിന് ഇടം പിടിക്കാനായിരുന്നില്ല. ഐ.പി.എല്ലിലും ആഭ്യന്തര ടൂര്‍ണമെന്റിലും മികച്ച പ്രകടനം നടത്തിയതെങ്കിലും താരത്തിന് നറുക്ക് വീണില്ല.

അതേസമയം, 15 അംഗ ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍ ആകുമ്പോള്‍ ശുഭ്മന്‍ ഗില്ലാണ് ഡെപ്യൂട്ടിയുടെ റോളിലുള്ളത്. സഞ്ജു സാംസണും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Monty Panesar says that Shreyas Iyer’s  leadership skills may have worked against selection for Indian Cricket Team for Asia Cup

We use cookies to give you the best possible experience. Learn more