| Sunday, 16th August 2020, 4:29 pm

ബെർലിനു പിന്നാലെ ടോക്കിയോയും എത്തി, മണിഹീസ്റ്റ് റോളിം​ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്പാനിഷ് വെബ്സീരീസ് മണിഹീസ്റ്റ് അഞ്ചാം സീസൺ പ്രഖ്യാപിച്ചതിനു പിന്നാലെ സീരീസിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നു. ഒടുവിലായി സീരീസിലെ ടോക്കിയോയെ അവതരിപ്പിക്കുന്ന ഉർസുല കോർബുറ ആണ് ഷൂട്ടിം​ഗ് സെറ്റിലെത്തിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറീസിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ടോക്കിയോ ഈസ് ബാക്ക്, വിഷ് മി ലക്ക്’  ‘എന്നാണ് ഫോട്ടോയ്ക്കൊപ്പം ഉർസുല ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മണിഹീസ്റ്റിലെ ബെർലിനെ അവതരിപ്പിക്കുന്ന പെട്രോ അലൊൻസൊ ചിത്രീകരണത്തിനായി സെറ്റിലെത്തിയിരുന്നു.

ജൂലൈ അവസാനമാണ് മണിഹീസ്റ്റ് അഞ്ചാം ഭാഗം പ്രഖ്യാപിച്ചത്. സീരിസിന്റെ അവസാന സീസണ്‍ കൂടിയായിരിക്കും ഇത്.

അവസാന സീസണ്‍ 10 എപ്പിസോഡുകളായിട്ടായിരിക്കും എത്തുക. സ്പാനിഷ് സീരിസായ മണിഹീസ്റ്റ് 2017 ലാണ് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. ‘ല കാസ ദെ പാപ്പെല്‍’ എന്നാണ് ഈ സീരിസിന്റെ സ്പാനിഷ് പേര്. ദ ഹൗസ് ഓഫ് പേപ്പര്‍ എന്നാണ് ഈ സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം.

അലെക്‌സ് പീന്യ ആണ് ഈ സീരിസിന്റെ സംവിധാനം സ്‌പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ഒരുക്കിയത്. പിന്നീട് നെറ്റ് ഫ്‌ലിക്‌സ് ഈ സീരിസ് ഏറ്റെടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more