[share]
[]ലാഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന മോയിന്‍ ഖാനെ ടീമിന്റെ ഹെഡ് കോച്ചായി നിയോഗിച്ചു.
ഓസ്‌ട്രേലിയന്‍ താരമായ ദാവ് വാട്ട്‌മോറുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനാലാണ് പുതിയ കോച്ചുമായി ടീം മാനേജ്‌മെന്റ് കരാറിലെത്തിയത്.
മുന്‍ ടീം ക്യാപ്റ്റനായിരുന്ന വഖാര്‍ യൂനിസും സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു.
പാക് സെലക്ഷന്‍ ടീമിലെ നാലംഗ കമ്മിറ്റിയാണ് മോയിന്‍ ഖാനെ ഹെഡ് കോച്ചായി തിരഞ്ഞെടുത്തത്. ഈ വര്‍ഷത്തെ ഏഷ്യാകപ്പും അടുത്ത മാസം നടക്കുന്ന ട്വന്റി-20 മത്സരങ്ങളിലും ടീമിന്റെ ഹെഡ് കോച്ചായി മോയിന്‍ ഖാന്‍ ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ടീമിനെ നയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മോയിന്‍ ഖാന്‍ പറഞ്ഞു. ഏഷ്യാ കപ്പ് ടൈറ്റില്‍ ടീമിന് നേടിക്കൊടുക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
1990 കളിലും 2000ത്തിലുമായി 69 ടെസ്റ്റ് മത്സരത്തിലും 219 ഏകദിന മത്സരത്തിലും ഖാന്‍ പാക്കിസ്ഥാന് വേണ്ടി ബാറ്റേന്തിയിട്ടുണ്ട്.