| Wednesday, 3rd December 2025, 7:50 pm

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ഇന്ത്യന്‍ പേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ പേസര്‍ മോഹിത് ശര്‍മ. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലാണ് മോഹിത് മികവ് തെളിയിച്ചത്. 14 വര്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിനാണ് മോഹിത് തിരശീലയിട്ടത്. 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മോഹിത്. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് മോഹിത് വിരമിക്കല്‍ അറിയിച്ചത്.

‘ഇന്ന്, പൂര്‍ണഹൃദയത്തോടെ, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. ഹരിയാനയെ പ്രതിനിധീകരിക്കുന്നത് മുതല്‍ ഇന്ത്യന്‍ ജേഴ്സി അണിയുന്നതും ഐ.പി.എല്ലില്‍ കളിക്കുന്നതും വരെയുള്ള ഈ യാത്ര ഒരു വലിയ അനുഗ്രഹമായിരുന്നു.

Mohit Sharma, Photo: Cricket.com

എന്റെ കരിയറിന്റെ നട്ടെല്ലായി നിന്നതിന് ഹരിയാന ക്രിക്കറ്റ് അസോസിയേഷന് പ്രത്യേക നന്ദി. വാക്കുകള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം എന്റെ പാതയെ രൂപപ്പെടുത്തിയ അനിരുദ്ധ് സാറിന് എന്റെ അഗാധമായ നന്ദി. ബി.സി.സി.ഐ, എന്റെ പരിശീലകര്‍, എന്റെ സഹതാരങ്ങള്‍, ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അവരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി,’ മോഹിത് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ എഴുതി.

ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നടന്ന 2015ലെ പുരുഷ ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു മോഹിത് ശര്‍മ.

Mohit Sharma, Photo: The Cricket Lounge.com

26 മത്സരങ്ങളിലെ 25 ഇന്നിങ്‌സില്‍ നിന്ന് 12 മെയ്ഡന്‍ ഉള്‍പ്പെടെ 31 വിക്കറ്റാണ് താരം നേടയിത്. 4/22 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിന് ഫോര്‍മാറ്റിലുണ്ട്. 5.46 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ് പ്രകടനം. 32.2 എന്ന ആവറേജും മോഹിത്തിനുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യിലെ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റും മോഹിത് നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ മോഹിത് 120 മത്സരങ്ങളില്‍ നിന്ന് 134 റണ്‍സാണ് നേടിയത്. 5/10 എന്ന മികച്ച പ്രകടനമടക്കമാണ് താരം ഐ.പി.എല്ലില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചത്. 8.77 എന്ന എക്കോണമിയും 26.2 എന്ന ആവറേജും മോഹിത്തിനുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടിയും താരം കളിച്ചിരുന്നു.

Content Highlight: Mohit Sharma Retired From All Cricket Format

We use cookies to give you the best possible experience. Learn more