| Friday, 3rd May 2019, 4:52 pm

വാപ്പിച്ചി ലൂസിഫര്‍ കണ്ടത് കുടുംബത്തോടെ; അവരുടെ സ്‌നേഹം ചെറുപ്പം മുതല്‍ കാണുന്നതാണ്; ഇവരുടെ പേരില്‍ ബാക്കിയുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്‌നം എന്ന് തോന്നിയിട്ടുണ്ട്; ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. റെഡ് എഫ്.എമ്മിന് വേണ്ടി ആര്‍.ജെ മൈക്ക് നടത്തിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഈക്കാര്യം തുറന്നുപറഞ്ഞത്.

വാപ്പച്ചി ലുസിഫര്‍ കുടുംബത്തോടെയാണ് കണ്ടത്. തനിക്ക് മുഴുവനായി കാണാന് കഴിഞ്ഞില്ല. ആ സമയത്ത് മറ്റൊരു സിനിമയുടെ കഥ കേള്‍ക്കുകയായിരുന്നു. ഇനി മുഴുവനായും കാണണം. സ്വന്തം വീട്ടില്‍ ഒരു മിനി തിയേറ്റര്‍ ഉണ്ട്. അവിടിരുന്നാണ് കുടുംബം ലൂസിഫര്‍ കണ്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘അവര് തമ്മിലുള്ള സ്‌നേഹം അതിഗംഭീരമാണ്. അവരുടെ സ്‌നേഹം കണ്ട് അത്ഭുതം തോന്നിടിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്പോള്‍ ഇവരുടെ പേരില്‍ ബാക്കിയുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്‌നം എന്നുവരെ തോന്നിയിട്ടുണ്ട്’, ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖര്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ തിയേറ്ററില്‍ വന്‍ വിജയമായികൊണ്ടിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more