| Wednesday, 6th May 2020, 4:47 pm

'ഇച്ചാക്കയ്ക്കും ഭാബിയ്ക്കും' വിവാഹാവാര്‍ഷികാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: നടന്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും 41ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. നടന്‍ മോഹന്‍ലാലും ഇരുവര്‍ക്കും ആശംസകളുമായി എത്തി.

ഇച്ചാക്കയ്ക്കും ഭാബിയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസകള്‍. മമ്മൂട്ടിയെ ഇച്ചായ്ക്ക എന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത് എന്ന് ആരാധകര്‍ക്ക് കൗതുകമുണര്‍ത്തുന്ന ഒന്നാണ്.

മോഹന്‍ലാലിന് പുറമെ നിരവധി താരങ്ങളും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. 1979 മേയ് ആറിനാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

ഈ സമയത്ത് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. വിവാഹത്തിനുശേഷം കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് മമ്മൂട്ടി ശ്രദ്ധേയനാവുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more