| Tuesday, 4th August 2026, 3:12 pm

എന്റെ കൊച്ചിനെ തൊടുന്നോടാ!!; തിയേറ്റര്‍ കത്തിക്കല്‍ ലോഡിങ്; തുടക്കം ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

ആര്യ.പി

വിസ്മയ മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.

സസ്‌പെന്‍സും ഫാമിലി എലമെന്റുകളും ചേര്‍ന്നുള്ള ട്രെയിലറിന് മികച്ച പ്രതികരണം തന്നെ ആദ്യമണിക്കൂറുകളില്‍ കിട്ടി. ചിത്രത്തിലെ മോഹന്‍ലാലിന്റെ സെക്കന്റുകള്‍ മാത്രം നീളുന്ന രംഗമായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തിയത്.

മോഹന്‍ലാല്‍ മകളോടൊപ്പം എത്തുന്ന ആദ്യ ചിത്രമെന്ന രീതിയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ തുടക്കത്തിനായി കാത്തിരിക്കുകയാണ്.

ട്രെയിലറില്‍ വിസ്മയയുടെ കഥാപാത്രം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്ന ഒരു സീനുണ്ട്. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ എന്‍ട്രി. എന്റെ കൊച്ചിനെ തൊടുന്നോടാ എന്ന കമന്റിട്ടാണ് ആരാധകര്‍ മോഹന്‍ലാലിന്റെ എന്‍ട്രി ആഘോഷിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി പറയുന്ന ഈ ഡയലോഗാണ് മകള്‍ വിസ്മയയുടെ കഥാപാത്രത്തെ ആക്രമിക്കാനെത്തുന്ന വില്ലനോട് ലാലിന്റെ കഥാപാത്രം പറയുന്നതായി ആരാധകര്‍ റീ ക്രിയേറ്റ് ചെയ്തത്.

ഇതൊന്നുമല്ലെന്നും ചിത്രത്തില്‍ വിസ്മയയുടെ ഒരു ഫൈറ്റ് രംഗം കൂടി പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. വിസ്മയ ആദ്യപടത്തില്‍ തന്നെ 100 കോടി കൊണ്ടുപോകാനുള്ള ചാന്‍സുണ്ടെന്നും ചിലര്‍ പ്രഡിക്ട് ചെയ്യുന്നുണ്ട്.

തുടരും പോലെ ചെറിയ ഒരു സിനിമ എന്ന് പറഞ്ഞ് വമ്പന്‍ പരിപാടിയാണ് ജൂഡ് എടുത്തുവെച്ചിരിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ട്രെയിലറില്‍ വിസ്മയയുടെ കൈവിരലുകള്‍ വിറയ്ക്കുന്ന ഒരു സീനുണ്ട്. ഈ സീനിനേയും മോഹന്‍ലാലിന്റെ ഐക്കോണിക് രംഗങ്ങളുമായി കംപയര്‍ ചെയ്യുന്നുണ്ട് ആരാധകര്‍.

ഇതിനിടെ ചിത്രത്തിലെ സായ്കുമാറിന്റെ കഥാപാത്രത്തേയും സര്‍ക്കാസ്റ്റിക്കായി ചിലര്‍ സമീപിച്ചിട്ടുണ്ട്. ഭരതനാട്യം സിനിമയിലെ ഭരതന്‍ പറയുന്നതായിട്ട്’ നിങ്ങളറിയാതെ മറ്റൊരു ഫാമിലി കൂടി എനിക്കുണ്ട് ‘ എന്ന തരത്തിലാണ് ട്രോളുകള്‍.

Content Highlight: Mohanlal Vismaya performance on Thudakkam Trailer

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more