ചെറുതെന്നോ വലുതെന്നോ പ്രായ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷക മനസുകളില്‍ സ്ഥാനം നേടിയിട്ടുള്ള അഭിനേതാവാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ കഥാപാത്രമായി സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ അഭിനേതാക്കളിലൊരാളാണ്. പല തലമുറയില്‍ പെട്ട അഭിനേതാക്കള്‍ മലയാള സിനിമയിലേക്കെത്തിയെങ്കിലും ഇത്രത്തോളം പ്രേക്ഷകരില്‍ സ്വാധീനം സൃഷ്ടിച്ച മറ്റൊരു അഭിനേതാവ് മോളിവുഡില്‍ ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം.
മോഹന്‍ലാലിന്റെ വഴിയെ മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും സിനിമയിലെത്തിയിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് ഇന്ന്(വെള്ളി) തിയേറ്ററുകളിലെത്തുന്ന തുടക്കം ആണ് വിസ്മയയുടെ ആദ്യ ചിത്രം. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് താരത്തിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസാണ്. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്.
തുടക്കം. Photo: District
തുടക്കവുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ അഭിനയിച്ച ചിത്രങ്ങളെ കുറിച്ചും മക്കളെ വളര്‍ത്തുന്ന രീതികളെ കുറിച്ചും താരസംഘടനയായ എ.എം.എം.എയെ കുറിച്ചുമെല്ലാം താരം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കുന്ന രീതിയാണ് പലരെയും ആകര്‍ഷിക്കാറുള്ളത്. ഇത്തരത്തില്‍ തന്റെ ചിന്തകളെ കുറിച്ച് താരം പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘നമ്മുടെ തോട്ട് പ്രൊസസില്‍ കൂടെ പോകുന്ന ചിന്തകളെല്ലാം ഇന്നലത്തെയോ, മിനിഞ്ഞാന്നത്തെയോ അല്ലെങ്കില്‍ ഒരു പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതോ ആയ കാര്യങ്ങളാണ്. അതുകൊണ്ട് ഒരു കാര്യവുമില്ല. അതെല്ലാം ഡിലീറ്റ് ചെയ്ത് പുതിയ ചിന്തകള്‍ കൊണ്ടുവരണം എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. അതിന് വേണ്ടിയാണ് ഞാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കും അതുപോലെ ചെയ്യാം.
Photo: X.com
ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്ന് പറയുന്നത് അത്ര ഈസിയായിട്ടുള്ള കാര്യമല്ല. ആ മനോഭാവം നമ്മള്‍ ഡെവലപ് ചെയ്യണം. അങ്ങനെയാണെങ്കില്‍ അല്ലേ നമുക്ക് കുറച്ചെങ്കിലും ജീവിക്കാന്‍ പറ്റുകയുള്ളൂ. ഒരു ആക്ടറെ സംബന്ധിച്ച് അത് അത്യാവിശ്യമാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുകയും ചിന്തിക്കുകയും ചെയ്യുമ്പോഴാണ് മനസ് കോംപ്ലിക്കേറ്റഡ് ആവുന്നത്. അതുകൊണ്ട് ആവശ്യമുള്ള കാര്യങ്ങള്‍ ചിന്തിച്ചാല്‍ മതിയല്ലോ,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal talks about his thought process and how it helps him in cinema