മോഹന്‍ലാല്‍ എന്ന മലയാളം കണ്ട അതുല്യ കലാകരാന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയിലെ ജോര്‍ജ് കുട്ടി. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം രണ്ടാം ഭാഗവും കടന്ന് മൂന്നാം ഭാഗവുമായി മെയ് 21ന് തിയേറ്ററുകളിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ അപ്‌ഡേഷനുകള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ടിക്കറ്റുകളും ഇതിനോടകം വിറ്റ് തീര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ ജീത്തു ജോസഫും നടന്‍ മോഹന്‍ലാലും മീനയും ചേര്‍ന്ന് നടത്തിയ പ്രസ് മീറ്റാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. പരിപാടിക്കിടെ ദൃശ്യത്തിലെ കേന്ദ്രകഥാപാത്രമായ ജോര്‍ജ്കുട്ടിയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
പ്രെസ് മീറ്റ് . Photo: X.com
‘ഇതുവരെ എനിക്ക് മനസിലാകാത്ത് എനിക്ക് പിടി തരാത്ത ആളാണ് ജോര്‍ജ്കുട്ടി. കാരണം അയാള്‍ക്ക് ഭയം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം വന്നു. കാരണം അയാള്‍ അങ്ങനെയൊരു ആളല്ല. അപ്പോഴാണ് ഞാനും ആലോചിക്കുന്നത്, എന്തെന്നാല്‍ കുറ്റബോധം എന്ന് പറഞ്ഞാല്‍ നരകം പോലെയാണ്. അത് നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അയാള്‍ ക്രൈം ചെയ്ത ആളല്ല, കൊലപാതകിയല്ല.
തന്റെ കുടുംബത്തിന് വേണ്ടി ജീവിക്കുന്നയാളാണ് ജോര്‍ജ് കുട്ടി. പക്ഷേ എത്ര നാള്‍ അയാളിത് ഹോള്‍ഡ് ചെയ്യും. കാലം കഴിയുമ്പോള്‍ അയാളുടെ കുട്ടികള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങും. ഇതെന്താണ് സംഭവിക്കുന്നതെന്ന് അവര്‍ ചോദിക്കും. അവസാനം എല്ലാ കുറ്റപ്പെടുത്തലുകളും അയാളിലേക്ക് വരാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ കാരണമാണ് ഞങ്ങളിത് സഹിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം ഒരു അവസരം വേണം എന്നാഗ്രഹിക്കുന്ന ആളാണ് ജോര്‍ജ് കുട്ടി,’ മോഹന്‍ലാല്‍ പറഞ്ഞു.
ദൃശ്യം 3. Photo: IMDB
നേരത്തേ ഏപ്രില്‍ രണ്ടിനായിരുന്നു ദൃശ്യം 3യുടെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മെയ് 21ലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്യുന്ന ദിവസം മോഹന്‍ലാലിന്റെ പിറന്നാളാണെന്ന പ്രത്യേകതയുമുണ്ട്. എമ്പുരാന് ശേഷം ഓപ്പണിങ് കളക്ഷന്‍ 40 കോടി കടക്കുന്ന ചിത്രമായി ദൃശ്യം 3 മാറുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Mohanlal talks about his iconic character Georgekutty in Drishyam 3