മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. വാനപ്രസ്ഥം, തന്മാത്ര, ഇരുവര്‍, കിരീടം, സദയം, ഭരതം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ്. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ക്കൊപ്പം തന്നെ മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് പവറിന്റെ അവസാന വാക്ക് കൂടിയാണ് മോഹന്‍ലാല്‍. മറ്റൊരാള്‍ക്കും എത്തിപിടിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള നേട്ടങ്ങളാണ് താരം മലയാള സിനിമയില്‍ കുറിച്ചിരിക്കുന്നത്.
ദേവാസുരത്തില്‍ മോഹന്‍ലാല്‍. Photo: Dool
സിനിമാ മേഖലയിലെ സമഗ്രസംഭാവനക്ക് ദാദ സാഹിബ് പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച താരം തന്റെ വരാനിരിക്കുന്ന സിനിമകളുടെ വാര്‍ത്തകളിലൂടെയും കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മൈ ഗവണ്‍മെന്റ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമക്ക് പുറത്ത് പുതിയ തലമുറയുമായി സൗഹൃദം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അവതാരകന്‍ ചോദിച്ച ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘എന്റെ കുട്ടിക്കാലം മുതല്‍ തന്നെ എന്റെ എല്ലാ കൂട്ടുകാരും മുതിര്‍ന്നവരായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്നെക്കാള്‍ പ്രായമുള്ളവരായിരുന്നു എന്റെ സുഹൃത്തുക്കള്‍. സിനിമയിലും സ്ഥിതി വ്യത്യസ്തമല്ല. അഭിനയിച്ച് തുടങ്ങിയ സമയത്തും എന്റെ സഹപ്രവര്‍ത്തകര്‍ മലയാള സിനിമയിലെ ലെജന്റ്‌സ് ആയിരുന്നു.
ഇവരെല്ലാം തമ്മില്‍ മനോഹരമായ ഒരു അഡ്ജസ്റ്റ്‌മെന്റ് നടത്തിയിരുന്നു. അവരെ നമ്മളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുത് പകരം നമ്മള്‍ തന്നെ അവര്‍ക്ക് മുന്നിലേക്ക് ചെന്ന് സറണ്ടര്‍ ചെയ്യാന്‍ തയ്യാറായിരിക്കണം. അതിന് സാധിച്ചാല്‍ പരാതികളൊന്നുമുണ്ടാവില്ല. പുതിയ തലമുറയെ ഞാനെപ്പോഴും എന്റെ സൗഹൃദ് വലയത്തില്‍ നിര്‍ത്താറുണ്ട്. ഒരുപാട് കാര്യങ്ങള്‍ അവരില്‍ നിന്നും പഠിക്കാം. എന്ത് ചെയ്യാം എന്ത് ചെയ്യരുത് എന്നതെല്ലാം ഇവര്‍ പറഞ്ഞുതരും. തിരിച്ച് അവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കാം,’ മോഹന്‍ലാല്‍ പറഞ്ഞു.
ഹൃദയപൂര്‍വ്വം. Photo: Mathrubhumi English
സിനിമക്കകത്തും പുറത്തും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിനും തന്റെ വിനയത്തിനും പേരുകേട്ട നടനാണ് മോഹന്‍ലാല്‍. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വം എന്ന ചിത്രത്തില്‍ തന്റെ സഹനടനായി എത്തിയ യുവതാരം സംഗീത് പ്രതാപുമായുള്ള താരത്തിന്റെ സൗഹൃദം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. കോമഡി സീനുകളില്‍ ഇരുവരും തമ്മിലുള്ള സിങ്കും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
Content Highlight: Mohanlal talks about his friendship with youngsters
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ